Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Bindu

മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യ്ക്ക് ‘സാ​യം​പ്ര​ഭ സേ​ന’: മ​ന്ത്രി ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണ​വും പു​ന​ര​ധി​വാ​സ​വും ശ​ക്തീ​ക​ര​ണ​വും ഉ​റ​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന​ത്ത് "സാ​യം​പ്ര​ഭാ സേ​ന' രൂ​പീ​ക​രി​ച്ച​താ​യി മ​ന്ത്രി ഡോ.​ആ​ര്‍. ബി​ന്ദു.

മെ​യി​ന്‍റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ലു​ക​ള്‍, പോ​ലീ​സ്, ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക​ള്‍, വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യു​ള്ള മ​റ്റ് അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യു​ള്ള ഏ​കോ​പ​നം സാ​യം​പ്ര​ഭ സേ​ന ന​ട​പ്പാ​ക്കും.

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വൃ​ദ്ധ​ര്‍, ബു​ദ്ധി​മു​ട്ടു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ജീ​വി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ള്‍, ഒ​റ്റ​പ്പെ​ട്ട​വ​ര്‍, അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യ​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ലൂ​ടെ പു​ന​ര​ധി​വാ​സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും സേ​ന നേ​തൃ​ത്വം ന​ല്കു​മെ​ന്ന് മ​ന്ത്രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

സാ​യം​പ്ര​ഭാ ഫെ​സ്റ്റ് നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി വെ​ള്ളാ​ര്‍ കേ​ര​ള ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് ക്രാ​ഫ്റ്റ്‌​സ് വി​ല്ലേ​ജി​ലാ​ണു സം​ഘ​ടി​പ്പി​ക്കു​ക.

Latest News

Corehub Up