Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister K. Muralidharan

Thiruvananthapuram

ര​ക്ത​ദാ​ന​ത്തി​ന് മു​ന്നോ​ട്ടു വ​രു​ന്ന​വ​ർ​ക്ക് എ​ല്ലാ പ്രോ​ത്സാ​ഹ​ന​വും ന​ൽ​കും: മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ

തിരുവനന്തപുരം: ഐ​എ​ൻ​ടി​യു​സി ജി​ല്ലാ​ക​മ്മി​റ്റി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ന​ൽ​കു​ന്ന ആ​യി​രം പേ​രു​ടെ ര​ക്ത​ദാ​ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പേ​രൂ​ർ​ക്ക​ട ഗ​വ. ആ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ . ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ച്ചു. ര​ക്ത​ദാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മ​റ്റു​സം​ഘ​ട​ന​ക​ൾ​കൂ​ടി ഐ​എ​ൻ​ടി​യു​സി​യെ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും ര​ക്ത​ദാ​ന​ത്തി​ന് മു​ന്നോ​ട്ട് വ​രു​ന്ന​വ​ർ​ക്ക് എ​ല്ലാ പ്രോ​ത്സാ​ഹ​ന​വും സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ആ​ർ. പ്ര​താ​പ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ബ്ല​ഡ്ബാ​ങ്കാ​ണ് ര​ക്തം സ്വീ​ക​രി​ച്ച​ത്. ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച് ആ​യി​ര​ത്തി​ല​ധി​കം​പേ​രു​ടെ ര​ക്തം ന​ൽ​കാ​നാ​ണ് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നും ഡി​സം​ബ​ർ 23 ന് ​ഐ​എ​ൻ​ടി​യു​സി​യു​ടെ കേ​ര​ള​ത്തി​ലെ സ്ഥാ​പ​ക​നേ​താ​വ് കെ. ​ക​രു​ണാ​ക​ര​ന്റെ സ്മൃ​തി​ദി​ന​ത്തി​ൽ ആ​യി​രം ര​ക്ത​ദാ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ര​ക്ത​ദാ​താ​ക്ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വി.​ആ​ർ.​പ്ര​താ​പ​ൻ പ​റ​ഞ്ഞു. ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് ഡോ. ​അ​നു എം. ​എ​സ്, ആ​ർ എം ​ഒ ഡോ. ​അ​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ,ഡോ.​ക​ലാ വി.​കെ, പേ​രൂ​ർ​ക്ക​ട ഒ.​എ​സ്. രാ​ജീ​വ്കു​മാ​ർ, ഡോ.​ശ്രീ​ല​ക്ഷ്മി, മേ​ല​ത്തു​മേ​ലെ ജ​യ​ച​ന്ദ്ര​ൻ, എ .​എ​സ്. ച​ന്ദ്ര​പ്ര​കാ​ശ് ഷം​സു​ദ്ദീ​ൻ താ​ന്നി​മൂ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up