Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Calls

ഇഎസ്എ 8590.69 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​റാ​​യി നി​​ജ​​പ്പെ​​ടു​​ത്താ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു​: മ​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ (ഇ​എ​സ്എ) ആ​​​കെ വി​​​സ്തൃ​​​തി 98 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​​യി 8590.69 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്താ​​​ൻ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്.

ജി​​​ഐ​​​എ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ, ഫീ​​​ൽ​​​ഡ് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ, ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളും കൃ​​​ഷി​​​സ്ഥ​​​ല​​​ങ്ങ​​​ളും തോ​​​ട്ട​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി​​​ക്കൊ​​​ണ്ടാ​​​ണു വി​​​സ്തൃ​​​തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ‌

കേ​​​ന്ദ്ര ക​​​ര​​​ടു വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി അ​​​റി​​​യി​​​ക്കാ​​​ൻ കാ​​​ല​​​താ​​​മ​​​സം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. സ​​​മ​​​യ​​​പ​​​രി​​​ധി​​​യാ​​​യ 60 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ​ത​​​ന്നെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് കേ​​​ന്ദ്ര വ​​​നം പ​​​രി​​​സ്ഥി​​​തി കാ​​​ലാ​​​വ​​​സ്ഥ വ്യ​​​തി​​​യാ​​​ന വ​​​കു​​​പ്പി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up