Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Requesting

Wayanad

ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​ക​ള്‍ വി​പു​ല​പ്പെ​ടു​ത്താ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ച് എം​എ​ല്‍​എ മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി

പു​ല്‍​പ്പ​ള്ളി: വേ​ന​ല്‍​ക്കാ​ല​ത്ത് അ​തി​രൂ​ക്ഷ​മാ​യ വ​ര​ള്‍​ച്ച നേ​രി​ടു​ന്ന മു​ള്ള​ന്‍​കൊ​ല്ലി, പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് അ​വ​ര്‍​ക്കു​കൂ​ടി ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ല്‍ പു​ഴ​യി​ല്‍ ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ച്ച് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​ക​ള്‍ വി​പു​ല​പ്പെ​ടു​ത്തി ക​ര്‍​ഷ​ക​ര്‍​ക്ക് ജ​ലം ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത് സം​ബ​ന്ധി​ച്ച് ജ​ല​സേ​ച​ന മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന് എം​എ​ല്‍​എ ക​ത്ത് ന​ല്‍​കി. കു​ടി​യേ​റ്റ​മേ​ഖ​ല​യാ​യ പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ കൃ​ഷി​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​ത് പ​തി​വാ​ണ്. കേ​ര​ള-​ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളെ വേ​ര്‍​തി​രി​ക്കു​ന്ന അ​തി​ര്‍​ത്തി കൂ​ടി​യാ​യ ക​ബ​നി​ന​ദി​യി​ല്‍ ത​ട​യ​ണ ഇ​ല്ലാ​ത്ത​തു​മൂ​ലം ജ​ലം നി​ല​വി​ല്‍ പൂ​ര്‍​ണ​മാ​യി ഒ​ഴു​കി​പ്പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഇ​ത് വ​ര​ള്‍​ച്ച​യു​ടെ ആ​ക്കം കൂ​ട്ടു​ന്ന​താ​യും എം​എ​ല്‍​എ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്തെ പെ​രി​ക്ക​ല്ലൂ​ര്‍, മ​ര​ക്ക​ട​വ്, അ​മ്പ​ത് വ​യ​ല്‍, കൊ​ള​വ​ള്ളി സ്‌​റ്റേ​ജ് ഒ​ന്ന്, കൊ​ള​വ​ള്ളി സ്‌​റ്റേ​ജ് ര​ണ്ട്, കൃ​ഗ​ന്നൂ​ര്‍, മ​ര​ക്ക​ട​വ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി പ​മ്പ് ഹൗ​സ് എ​ന്നീ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​ക​ള്‍ വി​പു​ല​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് എം​എ​ല്‍​എ ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Latest News

Corehub Up