Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Says Bypass Project

Ernakulam

ബൈ​പാ​സ് പ​ദ്ധ​തി മൂ​ന്നു​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി

കൂ​ത്താ​ട്ടു​കു​ളം: ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ എം​സി റോ​ഡി​ന് സ​മാ​ന്ത​ര​മാ​യു​ള്ള നി​ര്‍​ദി​ഷ്ട ബൈ​പാ​സ് പ​ദ്ധ​തി മൂ​ന്നു​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നു മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട​മാ​യി ചോ​ര​ക്കു​ഴി- കാ​ഞ്ഞി​ര​മ​ല റോ​ഡ്, കൂ​ത്താ​ട്ടു​കു​ളം യു​പി സ്‌​കൂ​ള്‍ റോ​ഡ്, ശ്രീ​ധ​രീ​യം ഓ​ണം​കു​ന്നു​കാ​വ് ക്ഷേ​ത്ര റോ​ഡ്, മാ​ര്‍​ക്ക​റ്റ് റോ​ഡ് എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി കേ​ന്ദ്ര റോ​ഡ് ഫ​ണ്ടി​ല്‍ നി​ന്നും തു​ക ല​ഭ്യ​മാ​ക്കാ​നു​ള്ള അ​ഭ്യ​ര്‍​ഥ​ന ന​ല്‍​കി​യി​ട്ടു​ണ്ട്.

ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ കൂ​ത്താ​ട്ടു​കു​ളം -കി​ഴ​ക്കൊ​മ്പ്, പൈ​റ്റ​ക്കു​ളം- കു​ങ്കു​മ​ശേ​രി ഭാ​ഗ​ങ്ങ​ളും ന​വീ​ക​രി​ച്ച് ബൈ​പാ​സ് ശൃം​ഖ​ല ഒ​രു​ക്കാ​നു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ പാ​ലാ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കാ​യി മം​ഗ​ല​ത്തു​താ​ഴം- കൂ​ത്താ​ട്ടു​കു​ളം മ​ഹാ​ദേ​വ​ക്ഷേ​ത്രം റോ​ഡും ബൈ​പാ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും.

ചോ​ര​ക്കു​ഴി- കാ​ഞ്ഞി​ര​മ​ല റോ​ഡി​ലെ തെ​ക്കേ​ക്കു​റ്റി പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി മൂ​ന്നു കോ​ടി കൂ​ടി ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്നു. പാ​ലം നി​ര്‍​മാ​ണ​ത്തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യും ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ന​ട​പ​ടി​ക​ളും ന​ട​ക്കു​ക​യാ​ണ്.

റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് 15.68 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദീ​ര്‍​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ടാ​നും ടൗ​ണി​ലെ തി​ര​ക്കു​കു​റ​യ്ക്കാ​നും സാ​ധി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ബൈ​പാ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചോ​ര​ക്കു​ഴി പാ​ലം ജം​ഗ്ഷ​ന്‍ മു​ത​ല്‍ ഓ​ണം​കു​ന്നു​കാ​വ് ഭാ​ഗം വ​രെ റോ​ഡി​ന്‍റെ വീ​തി നി​ര്‍​ണ​യി​ക്കാ​നു​ള്ള സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ ന​ട​ത്തി​യി​രു​ന്നു.

എ​ട്ടു​മീ​റ്റ​ര്‍ വീ​തി​യി​ല്‍ റോ​ഡ് വി​ക​സി​പ്പി​ച്ച് ആ​ധു​നി​ക രീ​തി​യി​ല്‍ ടാ​റിം​ഗ് ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. തെ​ക്കേ​ക്കു​റ്റി പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ര്‍​മാ​ണ​വും ഭൂ​മി​യു​ടെ ല​ഭ്യ​ത​യും പ​ദ്ധ​തി​യി​ലെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ്.

Latest News

Corehub Up