Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Visits

Kozhikode

പു​തി​യാ​പ്പ, വെ​ള്ള​യി​ല്‍ ഹാ​ര്‍​ബ​റു​ക​ള്‍ മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ പ്ര​ധാ​ന ഫി​ഷിം​ഗ് ഹാ​ര്‍​ബ​റു​ക​ളാ​യ പു​തി​യാ​പ്പ, വെ​ള്ള​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ന്ത്രി വി.​ഇ. അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

ഹാ​ര്‍​ബ​റു​ക​ളി​ല്‍ ന​ട​പ്പാ​ക്കേ​ണ്ട വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ള്‍, അ​സൗ​ക​ര്യ​ങ്ങ​ള്‍, തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളോ​ടും ഹാ​ര്‍​ബ​ര്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ചോ​ദി​ച്ച​റി​ഞ്ഞ മ​ന്ത്രി, പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

രാ​വി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി നി​ര്‍​മി​ക്കു​ന്ന പു​ന​ര്‍​ഗേ​ഹം ഫ്‌​ളാ​റ്റ് നി​ര്‍​മാ​ണ പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി പ്ര​വൃ​ത്തി പു​രോ​ഗ​തി വി​ല​യി​രു​ത്തി.

തു​ട​ര്‍​ന്ന് ഗ​വ. ഗ​സ്റ്റ് ഹൗ​സി​ല്‍ ഫി​ഷ​റീ​സ്, ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ്, വെ​ല്‍​ഫ​യ​ര്‍ ഫ​ണ്ട് ബോ​ര്‍​ഡ്, മ​ത്സ്യ​ഫെ​ഡ്, കെ​എ​സ്‌​സി​എ​ഡി​സി, സാ​മൂ​ഹി​ക നീ​തി വ​കു​പ്പു​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ള്‍ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു.

Latest News

Corehub Up