Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Visits Newman College

Idukki

ഗൃ​ഹാ​തു​ര​ത്വം​നി​റ​ഞ്ഞ ഓ​ര്‍​മ​ക​ളു​മാ​യി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ന്യൂ​മാ​ന്‍ കോ​ള​ജി​ല്‍

തൊ​ടു​പു​ഴ: ന്യൂ​മാ​നി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യാ​യ മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന് കോ​ള​ജി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണം ഗ​ത​കാ​ല ഓ​ര്‍​മ​ക​ള്‍ ഉ​ണ​ര്‍​ത്തു​ന്ന​താ​യി. മ​ന്ത്രി പ​ദ​വി ല​ഭി​ച്ച​തി​നു​ശേ​ഷം ആ​ദ്യ​മാ​യി കോ​ള​ജി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ഡി​സി, ഡി​ഗ്രി പ​ഠ​നം കോ​ള​ജി​ലാ​യി​രു​ന്നു.

കോ​ള​ജി​ലെ​ത്തി​യ മ​ന്ത്രി​യെ മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ള്‍, പ്രി​ന്‍​സി​പ്പ​ല്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് എ​ന്‍​സി​സി കേ​ഡ​റ്റു​ക​ളു​ടെ ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​റോ​ടെ സ്വീ​ക​രി​ച്ചു. ച​ട​ങ്ങി​ല്‍ മ​ന്ത്രി ത​ന്‍റെ കോ​ള​ജ് ജീ​വി​താ​നു​ഭ​വം പ​ങ്കു​വ​ച്ചു. ഇ​വി​ട​ത്തെ പ​ഠ​ന​വും പ​രി​ശീ​ല​ന​വു​മാ​ണ് ജീ​വി​ത​വ​ള​ര്‍​ച്ച​യ്ക്കു ചാ​ലു​കീ​റി​യ​തെ​ന്നും അ​തി​ല്‍ തി​ക​ഞ്ഞ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ മ​ന്ത്രി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​ജെ​ന്നി കെ. ​അ​ല​ക്‌​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ പ്ര​ഫ. ബി​ജു പീ​റ്റ​ര്‍, ക്യാ​പ്റ്റ​ന്‍ പ്ര​ജീ​ഷ് സി. ​മാ​ത്യു, കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​ബെ​ന്‍​സ​ണ്‍ എ​ന്‍. ആ​ന്‍റ​ണി, കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ര​വി​ന്ദ് കൃ​ഷ്ണ, ഡോ. ​സേ​വ്യ​ര്‍ കു​ര്യ​ന്‍, പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ മ​നോ​ജ് കോ​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
‌

ഈ ​വ​ര്‍​ഷ​ത്തെ ബെ​സ്റ്റ് ഔ​ട്ട് ഗോ​യിം​ഗ് സ്റ്റു​ഡ​ന്‍റാ​യി ഇം​ഗ്ലീ​ഷ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ മ​രി​യ ഏ​ബ്ര​ഹാം മ​ന്ത്രി​യി​ല്‍​നി​ന്ന് അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി.
റാ​ങ്ക് ജേ​താ​ക്ക​ള്‍, റി​പ്പ​ബ്ലി​ക് പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്ത എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍, എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍, ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച കാ​യി​ക​താ​ര​ങ്ങ​ള്‍ എ​ന്നി​വ​ര്‍ മ​ന്ത്രി​യി​ല്‍​നി​ന്ന് അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി.

Latest News

Corehub Up