Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ministerial

മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം വൈ​കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മ​​​ന്ത്രി​​​സ​​​ഭ​​യി​​ലെ മ​​​ന്ത്രി​​​മാ​​​രു​​​ടെ വ​​​കു​​​പ്പു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ങ്ങി​​​യി​​​ല്ല.

ത​​​ർ​​​ക്കം തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ങ്ങാ​​​ൻ വൈ​​​കു​​​ന്ന​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് കോ​​​ണ്‍​ഗ്ര​​​സ് ഏ​​​റ്റെ​​​ടു​​​ക്കു​​മ്പോ​​​ൾ ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് ത​​​ങ്ങ​​​ൾ​​​ക്ക് വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ് മു​​​സ്‌​​​ലിം ലീ​​​ഗ് മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല.

ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ൽ ലീ​​​ഗ് ഭ​​​രി​​​ച്ചി​​​രു​​​ന്ന ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഇ​​​ക്കു​​​റി കോ​​​ണ്‍​ഗ്ര​​​സ് ഏ​​​റ്റെ​​​ടു​​​ത്ത് റോ​​​ജി എം. ​​​ജോ​​​ണി​​​നു ന​​​ല്കാ​​​നാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് തീ​​​രു​​​മാ​​​നം.

എ​​​ന്നാ​​​ൽ ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് വി​​​ട്ടു​​ന​​​ല്കി​​​യാ​​​ലേ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് തി​​​രി​​​കെ ന​​​ല്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നാ​​​ണ് ലീ​​​ഗ് പ​​​റ​​​യു​​​ന്ന​​​ത്. ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് വി​​​ട്ടു​​​ന​​​ല്കു​​​ന്ന​​​തി​​​നോ​​​ട് കോ​​​ണ്‍​ഗ്ര​​​സി​​​നു താ​​​ത്പ​​​ര്യ​​​മി​​​ല്ല.

എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​റി​​​നും ടി.​​​സി​​​ദ്ദി​​​ഖി​​​നും നി​​​ല​​​വി​​​ൽ ന​​​ല്കി​​​യി​​​ട്ടു​​​ള്ള വ​​​കു​​​പ്പു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് പൂ​​​ർ​​​ണ തൃ​​​പ്തി​​​യി​​​ല്ലെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ളും പു​​​റ​​​ത്തു​​​വ​​​രു​​​ന്നു​​​ണ്ട്.

Latest News

Corehub Up