ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്രം. യുദ്ധത്തിന്റെ സാഹചര്യം മുതലെടുക്കാൻ നീക്കമുണ്ടാകുമെന്നും ജൂത സ്ഥാപനങ്ങൾക്കും ഇറാൻ സ്ഥാപനങ്ങൾക്കും സുരക്ഷ കൂട്ടണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇറാന് അനുകൂലമായി പ്രസംഗിക്കുന്നവരെ നിരീക്ഷിക്കണം. നവമാധ്യമങ്ങളിൽ നിരീക്ഷണം കടുപ്പിക്കണമെന്നും സുരക്ഷാ ഏജൻസികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. ഇറാനുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ജാഗ്രത വേണം.
പ്രതിഷേധങ്ങൾ സംഘർഷമാകാതെ നോക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു. ഖമനയി അനുകൂല പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ കാഷ്മീരിൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. ഇന്റർനെറ്റിന്റെയടക്കം വേഗത കുറച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ ഇന്നും നാളെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.