കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. കോഴിക്കോട് ഫാറൂഖ് കോളജിന് സമീപം കോടമ്പുഴ താമസിക്കുന്ന പഴനിയില്‍പടി വീട്ടില്‍ അബൂബക്കർ (66) ആണ് അറസ്റ്റിലായത്.
ഫറോക്ക് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. 14 വയസുള്ള വിദ്യാർഥിയെ ഭക്ഷണവും, പണവും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അബൂബക്കര്‍ പുഴക്കടവിലേക്ക് എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് കോടമ്പുഴ കടവില്‍ അടുപ്പിച്ചിരുന്ന തോണിയില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥി തന്നെയാണ് പരാതി നല്‍കിയിരിക്കുന്നത്.
തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ്ഐ മിഥുനിന്റെ നേതൃത്വത്തില്‍ ഇയാളെ കോടമ്പുഴയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.