Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minor Clash

Alappuzha

ഡോ. ​ല​ളി​താം​ബി​ക​യു​ടെ വ​സ​തി​യി​ലേ​ക്ക് നടത്തിയ മാ​ർ​ച്ചി​ൽ നേ​രി​യ സം​ഘ​ർ​ഷം

ആ​ല​പ്പു​ഴ: ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ രോ​ഗി​യു​ടെ വ​യ​റ്റി​ൽ ഉ​പ​ക​ര​ണം കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മു​ൻ മേ​ധാ​വി ഡോ. ​ല​ളി​താം​ബി​ക​യു​ടെ വ​സ​തി​യി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ നേ​രി​യ സം​ഘ​ർ​ഷം. പ്ര​ധി​ഷേ​ധ പ്ര​ക​ട​ന​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് വി​ടി​നു​സ​മീ​പ​ത്തെ റോ​ഡ​രി​കി​ൽ ത​ട​ഞ്ഞു. ഇ​ത് നേ​രി​യ ഉ​ന്തി​ലും ത​ള്ളി​ലും ക​ലാ​ശി​ച്ചു.

ഇ​തി​നി​ടെ ഡോ​ക്ട​റു​ടെ വീ​ടി​നു​സ​മീ​പ​ത്തെ സ്‌​കാ​നിം​ഗ് സെ​ന്‍ററിന്‍റെ ബോ​ർ​ഡും പ്ര​വ​ർ​ത്ത​ക​ർ വ​ലി​ച്ചു​കീ​റി. മു​ദ്രാ​വാ​ക്യം വി​ളി​ച്ച് റോ​ഡി​ൽ കു​ത്തി​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ചാ​ണ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ത്. മാ​ർ​ച്ച് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യിം​സ് ശാ​മു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യാ​യ പു​ന്ന​പ്ര സ്വ​ദേ​ശി ഉ​ഷ ജോ​സ​ഫി​ൽനി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ ഡോ. ​ല​ളി​താം​ബി​ക പ്ര​ധാ​ന​കു​റ്റ​വാ​ളി​യാ​ണെ​ന്നും ഉ​പ​ക​ര​ണം വ​യ​റ്റി​ൽ 50 കൊ​ല്ലം കി​ട​ന്നാ​ലും ഒ​ന്നും​സം​ഭ​വി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യെ അ​പ​മാ​നി​ച്ചെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റും ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യു​മാ​യി ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

Latest News

Corehub Up