Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minority Communalism

'തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത തി​മി​ർ​ത്താ​ടി, ഇ​ട​തു​പ​ക്ഷ​ത്തെ തോ​ൽ​പ്പി​ക്കാ​ൻ 'താ​മ​ര​ത്താ​ങ്ങെ'​ന്ന് കെ.​കെ. രാ​ഗേ​ഷ്

ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് മ​തം നോ​ക്കി​യു​ള്ള വോ​ട്ടിം​ഗാ​ണ് ന​ട​ന്ന​തെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത തി​മി​ർ​ത്താ​ടി​യെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ബോ​ധ​പൂ​ർ​വം 'സ്ട്രാ​റ്റ​ജി​ക് വോ​ട്ടിം​ഗ്' ന​ട​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ക​ണ്ണൂ​രി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പേ​രാ​വൂ​രി​ലും പ​യ്യ​ന്നൂ​രി​ലും ഉ​ൾ​പ്പെ​ടെ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി 'താ​മ​ര​ത്താ​ങ്ങ്' (ബി.​ജെ.​പി വോ​ട്ട് മ​റി​ക്ക​ൽ) ഉ​ണ്ടാ​യ​താ​യും കെ.​കെ. രാ​ഗേ​ഷ് കു​റ്റ​പ്പെ​ടു​ത്തി. പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ​ണ്ണി ജോ​സ​ഫ് വി​ജ​യി​ച്ച​ത് ബി​ജെ​പി​യു​ടെ വോ​ട്ടു​ക​ൾ ല​ഭി​ച്ച​തു​കൊ​ണ്ടാ​ണ്. ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യെ ത​ക​ർ​ക്കാ​ൻ വേ​ണ്ടി കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യു​ള്ള വോ​ട്ട് മ​റി​ക്ക​ലാ​ണ് മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ന്ന​തെ​ന്നും കെ.​കെ. രാ​ഗേ​ഷ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം കെ.​കെ. രാ​ഗേ​ഷി​ന്‍റെ വ​ർ​ഗീ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ൽ മ​റു​പ​ടി​യു​മാ​യി മു​സ്‌​ലിം ലീ​ഗ് നേ​താ​വ് ഷ​ജീ​ർ ഇ​ക്ബാ​ൽ രം​ഗ​ത്തെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ ഭീ​തി​യും നി​രാ​ശ​യു​മാ​ണ് ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. 

Latest News

Corehub Up