Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MiracleOnTracks

Special

മ​ര​ണ​മു​ഖ​ത്തു​നി​ന്നും മി​ന്ന​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; പാ​ഞ്ഞ​ടു​ത്ത ട്രെ​യി​നി​ന് മു​ന്നി​ൽ നി​ന്നും ജീ​വ​ൻ കോ​രി​യെ​ടു​ത്ത് റെ​യി​ൽ​വേ ഗേ​റ്റ് കീ​പ്പ​ർ!

ത​മി​ഴ്‌​നാ​ട്ടി​ലെ മ​യി​ലാ​ടു​തു​റൈ ജി​ല്ല​യി​ൽ പാ​ഞ്ഞ​ടു​ത്ത തീ​വ​ണ്ടി​ക്ക് മു​ന്നി​ൽ നി​ന്നും അ​തി​സാ​ഹ​സി​ക​മാ​യി ഒ​രു ജീ​വ​ൻ ര​ക്ഷി​ച്ച റെ​യി​ൽ​വേ ഗേ​റ്റ് കീ​പ്പ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഹൃ​ദ​യം ക​വ​രു​ക​യാ​ണ്. ശീ​ർ​കാ​ഴി​ക്ക് സ​മീ​പ​മു​ള്ള അ​ര​സൂ​ർ ലെ​വ​ൽ ക്രോ​സി​ലാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ ഈ ​സം​ഭ​വം.

ട്രെ​യി​ൻ വ​രു​ന്ന​ത് ശ്ര​ദ്ധി​ക്കാ​തെ റെ​യി​ൽ​പ്പാ​ള​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നി​ന്ന അ​പ​രി​ചി​ത​നെ ക​ണ്ട റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ, സ്വ​ന്തം ജീ​വ​ൻ പോ​ലും വ​ക​വെ​ക്കാ​തെ ട്രാ​ക്കി​ലേ​ക്ക് ഓ​ടി​യെ​ത്തി അ​ദ്ദേ​ഹ​ത്തെ ബ​ല​മാ​യി മാ​റ്റു​ക​യാ​യി​രു​ന്നു.

തൊ​ട്ട​ടു​ത്ത നി​മി​ഷം വ​ണ്ടി ക​ട​ന്നു​പോ​യ​തി​നാ​ൽ സെ​ക്ക​ൻ​ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് അ​വി​ടെ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​നെ പ്ര​കീ​ർ​ത്തി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

കൃ​ത്യ​സ​മ​യ​ത്തെ ധീ​ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ യ​ഥാ​ർ​ഥ ഹീ​റോ​യാ​യി മാ​റി​യ ഇ​ദ്ദേ​ഹം വ​ലി​യ ആ​ദ​ര​വ് അ​ർ​ഹി​ക്കു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ഒ​രേ​സ്വ​ര​ത്തി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, ട്രാ​ക്കി​ൽ നി​ന്നി​രു​ന്ന വ്യ​ക്തി​യു​ടെ അ​ശ്ര​ദ്ധ​യെ വി​മ​ർ​ശി​ച്ചും ചി​ല​ർ പ്ര​തി​ക​ര​ണ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

ഇ​ത്ത​രം ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​ക​ൾ ര​ക്ഷി​ക്കാ​ൻ പോ​കു​ന്ന​വ​രു​ടെ ജീ​വ​ൻ കൂ​ടി അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്നാ​ണ് ഇ​വ​രു​ടെ പ​ക്ഷം. എ​ങ്കി​ലും, ഒ​രു സ​ഹ​ജീ​വി​യു​ടെ ജീ​വ​ൻ കാ​ത്ത ഈ ​റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Latest News

Corehub Up