Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MiraclePuppy

Viral

കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ​ക്കി​ട​യി​ലെ അ​ത്ഭു​ത അ​തി​ജീ​വ​നം

ശ​ക്ത​മാ​യ ഭൂ​ച​ല​നം നാ​ശം വി​ത​ച്ച വെ​ന​സ്വേ​ല​യി​ലെ ദു​ര​ന്ത​ഭൂ​മി​യി​ൽ നി​ന്നും അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം 'ജി​സെ​ൽ' എ​ന്ന കൊ​ച്ചു​നാ​യ്ക്കു​ട്ടി​യെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​ത്ഭു​ത​ക​ര​മാ​യി ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്തു.

ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ലാ​ഗ്വൈ​റ പ്ര​വി​ശ്യ​യി​ലെ ക​രാ​ബ​ല്ലെ​ഡ​യി​ലു​ള്ള കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നാ​ണ് ഭ​യ​ന്നു​വി​റ​ച്ച നി​ല​യി​ൽ ഈ ​ജീ​വ​ന്‍റെ തു​ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

ത​ന്നെ മ​ര​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ത്തി​യ​വ​രു​ടെ കൈ​ക​ളി​ലി​രു​ന്ന് വാ​ലാ​ട്ടി​യും മു​ഖ​ത്ത് ന​ക്കി​യും ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ന്ന നാ​യ്ക്കു​ട്ടി​യു​ടെ വൈ​കാ​രി​ക​മാ​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ ലോ​ക​മെ​മ്പാ​ടും വ​ലി​യ രീ​തി​യി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്.

അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് നാ​യ്ക്കു​ട്ടി​യെ ര​ക്ഷി​ച്ച​തെ​ന്നും, ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ളു​മാ​യി എ​ത്തി ഉ​ട​മ​സ്ഥ​ർ​ക്ക് ഇ​വ​ളെ കൊ​ണ്ടു​പോ​കാ​മെ​ന്നും എ​ൽ സാ​ൽ​വ​ദോ​ർ പ്ര​സി​ഡ​ന്‍റ് ന​യീ​ബ് ബു​കെ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചു.

ദു​ര​ന്ത​ത്തി​ന്‍റെ വേ​ദ​ന​ക​ൾ​ക്കി​ട​യി​ലും പ്ര​ത്യാ​ശ ന​ൽ​കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട്, സം​സാ​രി​ക്കാ​ൻ പോ​ലു​മാ​കാ​തെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​റ്റ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ഓ​ർ​ത്ത് സ​ങ്ക​ട​വും ആ​ശ​ങ്ക​യും പ​ങ്കു​വെ​ക്കു​ക​യാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് മൃ​ഗ​സ്നേ​ഹി​ക​ൾ.

 

Latest News

Corehub Up