Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MiraculousSurvival

അദ്ഭുത അ​തി​ജീ​വ​നം! ബോ​​​​ട്ട് മ​​​​റി​​​​ഞ്ഞ് ക​​​​ട​​​​ലി​​​​ൽ മൂ​​​​ന്നു​​​​ ദി​​​​വ​​​​സം കി​​​​ട​​​​ന്ന കൗ​​​​മാ​​​​ര​​​​ക്കാ​​​​രനെ ര​​​​ക്ഷ​​​​പെടുത്തി

അ​​​​ലാ​​​​സ്ക (​​​അ​​​മേ​​​രി​​​ക്ക): അ​​​​തി​​​​ശൈ​​​​ത്യം നി​​​​റ​​​​ഞ്ഞ അ​​​​ലാ​​​​സ്ക​​​​യി​​​​ലെ ബെ​​​​റിം​​​​ഗ് ക​​​​ട​​​​ലി​​​​ൽ ത​​​​ല​​​​കീ​​​​ഴാ​​​​യി മ​​​​റി​​​​ഞ്ഞ ബോ​​​​ട്ടി​​​​നു മു​​​​ക​​​​ളി​​​​ൽ 72 മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം മു​​​​റു​​​​കെ​​​​പ്പി​​​​ടി​​​​ച്ചു കി​​​​ട​​​​ന്ന് മ​​​​ര​​​​ണ​​​​ത്തോ​​​​ടു പൊ​​​​രു​​​​തി​​​​യ 15കാ​​​​ര​​​​ൻ അദ്ഭുത​​​​ക​​​​ര​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.

സെ​ന്‍റ് ലോ​റ​ൻ​സ് ദ്വീ​പ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഡെ​​​​റ​​​​ക് പാ​​​​ർ​​​​ക്ക​​​​ർ അ​​​​ഗ്നാ​​​​ങ്ക എ​​​​ന്ന കു​​​​ട്ടി​​​​യാ​​​​ണു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ കു​​​​ട്ടി​​​​യു​​​​ടെ ജ്യേ​​​​ഷ്ഠ​​​​നും അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​വും മ​​​​രി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ നാ​​​​ലി​​​​നാ​​​​ണ് മൂ​​​​വ​​​​ർ​​​സം​​​​ഘം പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​ലാ​​​സ്ക​​​യി​​​ലെ സെ​​​​ന്‍റ് ലോ​​​​റ​​​​ൻ​​​​സ് ദ്വീ​​​​പി​​​​ൽ​​​​നി​​​​ന്ന് 18 അ​​​​ടി നീ​​​​ള​​​​മു​​​​ള്ള ചെ​​​​റി​​​​യ മീ​​​​ൻ​​​​പി​​​​ടി​​​​ത്ത ഗ്ലാ​​​​സ് ഫൈ​​​​ബ​​​​ർ ബോ​​​​ട്ടി​​​​ൽ ക​​​​ട​​​​ലി​​​​ലേ​​​​ക്കു പോ​​​​യ​​​​ത്. ആ​​​​റി​​​​ന് ഉ​​​​ച്ച​​​​യോ​​​​ടെ ഇ​​​​വ​​​​ർ തി​​​​രി​​​​ച്ചെ​​​​ത്തേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ സ​​​​മ​​​​യ​​​​മാ​​​​യി​​​​ട്ടും എ​​​​ത്താ​​​​തി​​​​രു​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ബ​​​​ന്ധു​​​​ക്ക​​​​ളും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ യു​​​​എ​​​​സ് കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് വി​​​​പു​​​​ല​​​​മാ​​​​യ തെ​​​​ര​​​​ച്ചി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചു.

ഏ​​​​ഴി​​​​നു രാ​​​​വി​​​​ലെ​​​​യോ​​​​ടെ​​​​യാ​​​​ണ് മ​​​​റി​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന ബോ​​​​ട്ടി​​​​നു​​​​ മു​​​​ക​​​​ളി​​​​ൽ ഇ​​​​രി​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​യെ കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് എ​​​​യ​​​​ർ​​​​ക്രൂ സം​​​​ഘം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്ന് സ​​​​മീ​​​​പ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മ​​​​റ്റൊ​​​​രു യാ​​​​ന​​​​ത്തില്‍ കു​​​​ട്ടി​​​​യെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ക​​​​ര​​​​യ്‌​​​​ക്കെ​​​​ത്തി​​​​ച്ചു. ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച മ​​​​റ്റ് ര​​​​ണ്ടു​​​​പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളും ഈ ​​​​ബോ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി.

ത​​​​ണു​​​​ത്തു​​​​റ​​​​ഞ്ഞ ക​​​​ട​​​​ൽ​​​​ക്കാ​​​​റ്റി​​​​ലും 10 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ്യ​​​​സ് ത​​​​ണു​​​​പ്പു​​​​ള്ള വെ​​​​ള്ള​​​​ത്തി​​​​ലും ധൈ​​​​ര്യം കൈ​​​​വി​​​​ടാ​​​​തെ കു​​​​ട്ടി ബോ​​​​ട്ടി​​​​ന് മു​​​​ക​​​​ളി​​​​ൽ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​​​ടു​​​​ത്ത ത​​​​ണു​​​​പ്പ് മൂ​​​​ല​​​​മു​​​​ള്ള ശാ​​​​രീ​​​​രി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ നേ​​​​രി​​​​ട്ട കു​​​​ട്ടി നി​​​​ല​​​​വി​​​​ൽ വീ​​​​ട്ടി​​​​ൽ വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ്. സെ​​​​ന്‍റ് ലോ​​​​റ​​​​ൻ​​​​സ് ദ്വീ​​​​പി​​​​ലെ സൈ​​​​ബീ​​​​രി​​​​യ​​​​ൻ യൂ​​​​പീ​​​​ക് ഗോ​​​​ത്ര​​​​വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ് ഈ ​​​​കു​​​​ടും​​​​ബം.

Latest News

Corehub Up