Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Miss Universe Fatima Bosch

സ്ത്രീ​ക​ൾ ശ​ബ്‌​ദി​ക്ക​രു​തെ​ന്ന് താ​ലി​ബാ​ൻ; അ​വ​ർ​ക്കാ​യി സം​സാ​രി​ക്കു​മെ​ന്ന് ഫാ​ത്തി​മ ബോ​ഷ്, അ​ഫ്ഗാ​ൻ വ​നി​ത​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി വി​ശ്വ​സു​ന്ദ​രി

മെക്സികോ സിറ്റി: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം സ്ത്രീ​ക​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​നെ​തി​രേ ലോ​ക​വ്യാ​പ​ക​മാ​യി മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും പൊ​തു​സ​മൂ​ഹ​വും പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ർ​ത്തു​ന്നു​ണ്ട്. താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ട​ത്തി​നു​കീ​ഴി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളും അ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും നേ​രി​ടു​ന്ന സ്ത്രീ​ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര വേ​ദി​യി​ൽ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് മി​സ് യൂ​ണി​വേ​ഴ്സ് ഫാ​ത്തി​മ ബോ​ഷ് . നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി ശ​ബ്ദ​മു​യ​ർ​ത്താ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​ഫ്ഗാ​ൻ വ​നി​ത​ക​ളു​ടെ അ​വ​സ്ഥ ലോ​ക​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രി​ക​യും അ​വ​ർ​ക്കു​വേ​ണ്ടി ശ​ക്ത​മാ​യി നി​ല​കൊ​ള്ളു​ക​യും ചെ​യ്യു​മെ​ന്നാ​ണ് ഫാ​ത്തി​മ​യു​ടെ പ്ര​ഖ്യാ​പ​നം. മെ​ക്സി​ക്ക​ൻ സ്വദേശിനിയായ ഫാ​ത്തി​മ ബോ​ഷ് അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഫാ​ത്തി​മ പ​ങ്കു​വ​ച്ച പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ:
അ​ഫ്ഗാ​നി​ലെ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം സ്ത്രീ​ക​ളു​ടെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യും സ്ത്രീ​ക​ളെ ലൈം​ഗി​ക അ​ടി​മ​ക​ളാ​യി മാ​റ്റി​യെ​ന്നും ഫാ​ത്തി​മ ചൂ​ണ്ടി​ക്കാ​ണി​ച്ചു. വി​ദ്യാ​ഭ്യാ​സം, ജോ​ലി എ​ന്നി​വ​യ്ക്കു​ള്ള അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ച്ച​തി​നു പു​റ​മെ, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സം​സാ​രി​ക്കു​ന്ന​തി​ന് പോ​ലും സ്ത്രീ​ക​ൾ​ക്ക് ക​ടു​ത്ത വി​ല​ക്കു​ക​ളാ​ണു​ള്ള​ത്. അ​ഫ്ഗാ​നി​ലെ സ്ത്രീ​ക​ൾ​ക്ക് സ്വ​ന്ത​മാ​യി ശ​ബ്ദ​മി​ല്ല. ഭ​യ​മി​ല്ലാ​തെ സം​സാ​രി​ക്കാ​നോ, അ​വ​കാ​ശ​ങ്ങ​ൾ ചോ​ദിക്കാനോ അ​വ​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ല. മി​സ് യൂ​ണി​വേ​ഴ്സ് പ​ദ​വി​യി​ലൂ​ടെ ല​ഭി​ച്ച ആ​ഗോ​ളവേ​ദി​യെ താ​ൻ അ​വ​ർ​ക്കു​വേ​ണ്ടി സം​സാ​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കും. അ​വ​രു​ടെ നി​ശ​ബ്ദ​ത​യ്ക്ക് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ താനൊ​രു ശ​ബ്ദ​മാ​കുമെന്നും ഫാ​ത്തി​മ ബോ​ഷ് പ​റ​ഞ്ഞു.

അ​ഫ്ഗാ​ൻ വനിതകൾ നേരിടുന്ന പീഡനങ്ങൾ, കേ​വ​ലം പ്രാ​ദേ​ശി​ക വിഷയമായി കാ​ണ​രു​തെ​ന്നും, മ​റി​ച്ച് മ​നു​ഷ്യ​രാ​ശി നേ​രി​ടു​ന്ന വ​ലി​യൊ​രു പ്ര​തി​സ​ന്ധി​യാ​ണെ​ന്നും ഫാത്തിമ പറഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും ​വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​ഫ്ഗാ​ൻ വ​നി​ത​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി സ​മ്മ​ർദം ചെ​ലു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

സൗ​ന്ദ​ര്യ​മ​ത്സ​ര​ങ്ങ​ൾ വെ​റും ബാ​ഹ്യ​സൗ​ന്ദ​ര്യ പ്ര​ക​ട​നവേദികളല്ലെന്നും, വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കും ആഗോളസമൂഹത്തെ ന​ന്മ​യി​ലേ​ക്കു ന​യി​ക്കാ​നു​മു​ള്ള വേ​ദി​ക​ളാ​ണെ​ന്നു വി​ശ്വ​സി​ക്കു​ന്നതായും ഫാത്തിമ പറഞ്ഞു. തനി​ക്കു ലഭിച്ച പ​ദ​വി, ലോ​ക​മെ​മ്പാ​ടും ദു​രി​തമ​നു​ഭ​വി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി വി​നി​യോ​ഗി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ഫാത്തിമ ബോഷ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up