Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missing Fishermen

വി​ഴി​ഞ്ഞം തീ​ര​ത്ത് നി​ന്ന് കാ​ണാ​താ​യ മൂ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തീ​ര​ത്ത് നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി കാ​ണാ​താ​യ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ​യും ക​ണ്ടെ​ത്തി. വെ​ട്ടു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​നു (37), റോ​ബി​ൻ​സ​ൺ (55), വ​ലി​യ​വെ​ളി സ്വ​ദേ​ശി ബാ​ബു (40) എ​ന്നി​വ​രെ​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ സു​ര​ക്ഷി​ത​രാ​യി
ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മൂ​ന്നോ​ടെ ക​ട​ലി​ൽ പോ​യ ഇ​വ​ർ 29-ന് ​പു​ല​ർ​ച്ചെ തി​രി​ച്ചെ​ത്തു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പ​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ വി​വ​രം കോ​സ്റ്റ​ൽ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​വും കോ​സ്റ്റ് ഗാ​ർ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൂ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി ക​ണ്ടെ​ത്താ​നാ​യ​ത്.

Latest News

Corehub Up