ചെറുതോണി: ക്രൈം ഡിറ്റാച്ച്മെന്റ് ഉദ്യോഗസ്ഥൻ ജയകുമാറി ന്റെ പൈനാവിലെ ക്വാർട്ടേഴ്സിൽനിന്ന് കാണാതായ കാർ സമീപത്തെ കൊക്കയിൽ കണ്ടെത്തി. വെള്ള നിറത്തിലുള്ള ടൊയോട്ട എറ്റിയോസ് ലിവ കാറാണ് കൊക്കയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം 4.30നാണ് പൈനാവ് ആന വാർഡിലെ ക്വാർട്ടേഴ്സിൽ നിന്ന് കാർ കാണാതായത്. തുടർന്ന് ഇടുക്കി പൊലിസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന് അൽപം മുന്നിലായി ഏകദേശം 30 അടി താഴ്ചയുള്ള കൊക്കയിൽ കാർ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ പരിശോധന തുടരുകയാണ്.