Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missionarywork

ഗുജറാത്തിലെ പ്രേഷിത പ്രവർത്തനങ്ങൾക്ക് വിലപ്പെട്ട സംഭാവന നൽകിയ വൈദികശ്രേഷ്ഠൻ

കോ​​​ട്ട​​​യം: ഗു​​​ജ​​​റാ​​​ത്തി​​​ലെ രാ​​​ജ്‌​​​കോ​​​ട്ട് രൂ​​​പ​​​ത​​​യു​​​ടെ വ​​​ള​​​ര്‍ച്ച​​​യ്ക്കും പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കും വി​​​ല​​​യേ​​​റി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ല്കി​​​യ വ്യ​​​ക്തി​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​ന്ത​​​രി​​​ച്ച ഫാ. ​​​മാ​​​ത്യു ക​​​ള​​​ത്തൂ​​​ര്‍ സി​​​എം​​​ഐ.

1936 ജൂ​​​ണ്‍ 13ന് ​​​കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ വാ​​​ഴൂ​​​രി​​​ല്‍ ജ​​​നി​​​ച്ച ഫാ. ​​​മാ​​​ത്യു 1964 ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്നി​​​നാ​​​ണ് പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ച​​​ത്. 1973ല്‍ ​​​രാ​​​ജ്‌​​​കോ​​​ട്ടി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ ഗു​​​ജ​​​റാ​​​ത്തി​​​ലെ പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കു​​​ചേ​​​ര്‍ന്നു. ഗാ​​​ന്ധി​​​ധാം, ഭു​​​ജ്, ഭാ​​​വ്‌​​​ന​​​ഗ​​​ര്‍, സി​​​ഹോ​​​ര്‍, പാ​​​ലി​​​താ​​​ന തു​​​ട​​​ങ്ങി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ള്‍, വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, മി​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ല്‍ നി​​​ര്‍ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ചു.

ഭു​​​ജി​​​ലെ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്‌​​​സ് സ്‌​​​കൂ​​​ളി​​​ന്‍റെ വി​​​ക​​​സ​​​നം, കണ്ട്‌​​​ല​​​യി​​​ലെ നാ​​​വി​​​ക​​​ര്‍ക്കാ​​​യു​​​ള്ള ദേ​​​വാ​​​ല​​​യ​​​സ്ഥാ​​​പ​​​നം, ക​​​ച്ച് വി​​​കാ​​​സ് ട്ര​​​സ്റ്റി​​​ന്‍റെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്ക് അ​​​ടി​​​ത്ത​​​റ​​​യി​​​ട്ട ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ എ​​​ന്നി​​​വ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​ക​​​ളാ​​​ണ്. രാ​​​ജ്‌​​​കോ​​​ട്ടി​​​ന്‍റെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​യി​​​രു​​​ന്ന അ​​​ന്ത​​​രി​​​ച്ച മാ​​​ര്‍ ജോ​​​നാ​​​സ് ത​​​ളി​​​യ​​​ത്ത് സി​​​എം​​​ഐ ഫാ.​​​മാ​​​ത്യു​​​വി​​​നെ സ്‌​​​നേ​​​ഹ​​​പൂ​​​ര്‍വം വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത് അ​​​ദ്ഭു​​​ദ​​​ങ്ങ​​​ള്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​വ​​​ന്‍ എ​​​ന്നാ​​​ണ്. മാ​​​ര്‍ ഗ്രി​​​ഗ​​​റി ക​​​രോ​​​ട്ടെ​​​മ്പ്ര​​​ല്‍ സി​​​എം​​​ഐ, മാ​​​ര്‍ ജോ​​​സ് ചി​​​റ്റൂ​​​പ്പ​​​റ​​​മ്പി​​​ല്‍ സി​​​എം​​​ഐ എ​​​ന്നി​​​വ​​​രു​​​ടെ കാ​​​ല​​​ത്തും ഫാ. ​​​മാ​​​ത്യു ക​​​ള​​​ത്തൂ​​​ര്‍ ക​​​ര്‍മ​​​നി​​​ര​​​ത​​​നാ​​​യി​​​രു​​​ന്നു.

19 വ​​​ര്‍ഷം രാ​​​ജ്‌​​​കോ​​​ട്ട് രൂ​​​പ​​​ത​​​യു​​​ടെ വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍, സി​​​എം​​​ഐ മി​​​ഷ​​​ന്‍ സു​​​പ്പീ​​​രി​​​യ​​​ര്‍, 2008ല്‍ ​​​സി​​​എം​​​ഐ ചാ​​​വ​​​റ റീ​​​ജണ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​ര്‍ എ​​​ന്നി ചു​​​മ​​​ത​​​ല​​​ക​​​ളും വ​​​ഹി​​​ച്ചു. അ​​​വ​​​സാ​​​ന​​​കാ​​​ലം ചെ​​​റു​​​വാ​​​ണ്ടൂ​​​രി​​​ലെ ചാ​​​വ​​​റ​​​ഭ​​​വ​​​നി​​​ല്‍ പ്രാ​​​ര്‍ഥ​​​ന​​​യി​​​ലും ധ്യാ​​​ന​​​ത്തി​​​ലും ചെ​​​ല​​​വ​​​ഴി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഫാ.​​​ മാ​​​ത്യു ക​​​ള​​​ത്തൂ​​​രി​​​ന്‍റെ സം​​​സ്‌​​​കാ​​​രം ഇ​​​ന്നു ര​​​ണ്ടി​​​നു മു​​​ത്തോ​​​ലി സെ​​​ന്‍റ ് ജോ​​​ണ്‍സ് ആ​​​ശ്ര​​​മ​​​ത്തി​​​ല്‍ ന​​​ട​​​ക്കും.

Latest News

Corehub Up