Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MithaliSharma

Viral

നാ​ട്ടി​ലെ നി​യ​മ​ലം​ഘ​ക​ർ, വി​ദേ​ശ​ത്ത് മാ​തൃ​കാ പൗ​ര​ന്മാ​ർ; ഇ​ന്ത്യ​ക്കാ​രു​ടെ ഈ ​ഇ​ര​ട്ട​ത്താ​പ്പി​ന് കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി മി​താ​ലി ശ​ർ​മ്മ​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ

വി​ദേ​ശ​ത്തെ 20 ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ജ​ന്മ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ഡ​ൽ​ഹി സ്വ​ദേ​ശി​നി മി​താ​ലി ശ​ർ​മ്മ പ​ങ്കു​വെ​ച്ച ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പൗ​ര​ബോ​ധ​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ പൊ​തു​ജീ​വി​ത​ത്തി​ലെ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യ്ക്ക് കാ​ര​ണം വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​യ്മ​യോ പ​ണ​ത്തി​ന്‍റെ കു​റ​വോ ആ​ണെ​ന്ന ചി​ന്ത​ക​ളെ പൂ​ർ​ണ​മാ​യും തി​രു​ത്തി​ക്കു​റി​ച്ചു​കൊ​ണ്ടാ​ണ് മി​താ​ലി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

നി​യ​മ ലം​ഘ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഇ​വി​ടു​ത്തെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക വ്യ​വ​സ്ഥി​തി​യാ​ണ് ആ​ളു​ക​ളെ ഈ ​രീ​തി​യി​ൽ ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ന്ത്യ​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ൽ ത​ങ്ങ​ൾ​ക്ക് വ്യ​ക്തി​പ​ര​മാ​യ ന​ഷ്ട​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​കൂ എ​ന്നൊ​രു ചി​ന്ത ജ​ന​ങ്ങ​ളു​ടെ ഉ​പ​ബോ​ധ​മ​ന​സി​ൽ ചെ​റു​പ്പം മു​ത​ലേ രൂ​പ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് മി​താ​ലി നി​രീ​ക്ഷി​ക്കു​ന്നു.

ട്രാ​ഫി​ക് ബ്ലോ​ക്കി​ലോ, ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ വ​രി​ക​ളി​ലോ, അ​ല്ലെ​ങ്കി​ൽ ക​രി​യ​റി​ലെ ക​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ലോ ഒ​ക്കെ അ​ച്ച​ട​ക്കം പാ​ലി​ച്ചു നി​ന്നാ​ൽ മ​റ്റു​ള്ള​വ​ർ വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ ന​മ്മ​ളെ മ​റി​ക​ട​ന്നു പോ​കു​മെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

അ​ഴി​മ​തി​യി​ലൂ​ടെ​യും അ​ക്ര​മ​ത്തി​ലൂ​ടെ​യും കാ​ര്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് വേ​ഗ​ത്തി​ൽ വി​ജ​യം ല​ഭി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ, ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട​ത് ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യ​വും നി​രാ​ശ​യു​മാ​ണ് സാ​ധാ​ര​ണ​ക്കാ​രെ​പ്പോ​ലും പൗ​ര​ബോ​ധം മ​റ​ന്ന് പെ​രു​മാ​റാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

ഇ​തൊ​രു വ്യ​ക്തി​പ​ര​മാ​യ സ്വ​ഭാ​വ​ദൂ​ഷ്യ​മ​ല്ലെ​ന്നും മ​റി​ച്ച് തെ​റ്റാ​യ ഒ​രു സി​സ്റ്റ​ത്തോ​ടു​ള്ള മ​നു​ഷ്യ​ന്‍റെ സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണെ​ന്നും ഈ ​വീ​ഡി​യോ അ​ടി​വ​ര​യി​ടു​ന്നു. അ​തു​കൊ​ണ്ടാ​ണ് കോ​ടി​ക​ൾ വി​ല​യു​ള്ള ആ​ഡം​ബ​ര കാ​റു​ക​ൾ ഓ​ടി​ക്കു​ന്ന സ​മ്പ​ന്ന​ർ പോ​ലും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കാ​ൻ മ​ടി​ക്കാ​ത്ത​ത്.

സാ​മ്പ​ത്തി​ക ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രി​ലും ഈ ​പ്ര​വ​ണ​ത കാ​ണാം. എ​ന്നാ​ൽ ഇ​തേ ഇ​ന്ത്യ​ക്കാ​ർ ത​ന്നെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ എ​ത്തു​മ്പോ​ൾ അ​വി​ടു​ത്തെ നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന മാ​തൃ​കാ പൗ​ര​ന്മാ​രാ​യി മാ​റു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

കാ​ര​ണം, അ​വി​ടെ ഓ​രോ വ്യ​ക്തി​ക്കും ത​ങ്ങ​ളു​ടെ ഊ​ഴം കൃ​ത്യ​മാ​യി ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ന്ന ശ​ക്ത​മാ​യ പൊ​തു​സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. വ്യ​ക്തി​ക​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ൻ​പ്, നി​യ​മം പാ​ലി​ക്കു​ന്ന​വ​ർ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന​യും സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്ന ഒ​രു വ്യ​വ​സ്ഥി​തി​യാ​ണ് നാ​ട്ടി​ൽ ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ഈ ​വൈ​റ​ൽ വീ​ഡി​യോ പ​ങ്കു​വെ​ക്കു​ന്ന​ത്.

Latest News

Corehub Up