Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Miyan Remark

മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ​യു​ടെ 'മി​യാ​ൻ' പ​രാ​മ​ർ​ശം: സു​പ്രീംകോ​ട​തി​യി​ൽ പ​രാ​തി​യു​മാ​യി ജാ​മി​യ​ത്ത് ഉ​ല​മ-​ഇ-​ഹി​ന്ദ്‍

ന്യൂ​ഡ​ൽ​ഹി: അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ വി​വാ​ദ​മാ​യ 'മി​യാ​ൻ' വോ​ട്ട​ർ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. ജ​നു​വ​രി 27-ന് ​മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​സം​ഗം "അ​തി​രൂ​ക്ഷ​മാ​യ വെ​റു​പ്പു​ള​വാ​ക്കു​ന്ന പ്ര​സം​ഗം" ആ​ണെ​ന്നും അ​ത് ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ജാ​മി​യ​ത്ത് ഉ​ല​മ-​ഇ-​ഹി​ന്ദാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

അ​സ​മി​ലെ 'സ്‌​പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ' സ​മ​യ​ത്ത് നാ​ല് മു​ത​ൽ അ​ഞ്ച് ല​ക്ഷം വ​രെ 'മി​യാ​ൻ' വോ​ട്ട​ർ​മാ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​മെ​ന്നും, താ​നും ബി​ജെ​പി​യും ഈ ​വി​ഭാ​ഗ​ത്തി​ന് എ​തി​രാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ച്ചി​രു​ന്നു. ഇ​വ​ർ ഇ​ന്ത്യ​യി​ല​ല്ല, ബം​ഗ്ലാ​ദേ​ശി​ലാ​ണ് വോ​ട്ട് ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നു.

'മി​യാ​ൻ' എ​ന്ന പ​ദം അ​സ​മി​ലെ മു​സ്ലീ​ങ്ങ​ളെ അ​വ​ഹേ​ളി​ക്കാ​ൻ ബോ​ധ​പൂ​ർ​വ്വം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എം.​ആ​ർ. ഷം​ഷാ​ദ് കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ഇ​ത്ത​രം പ്ര​സം​ഗ​ങ്ങ​ൾ ഒ​രു വി​ഭാ​ഗ​ത്തെ ഒ​റ്റ​പ്പെ​ടു​ത്താ​നും സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ്ദം ത​ക​ർ​ക്കാ​നും കാ​ര​ണ​മാ​കു​മെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ൽ ഇ​രി​ക്കു​ന്ന​വ​ർ ഇ​ത്ത​രം വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്വേ​ഷ പ്ര​സം​ഗ പ​രാ​തി​ക​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കോ​ട​തി അ​ല​ക്ഷ്യ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

സ​മാ​ധാ​ന പ്ര​വ​ർ​ത്ത​ക​നാ​യ ഹ​ർ​ഷ് മ​ന്ദ​ർ ഡ​ൽ​ഹി പോ​ലീ​സി​ൽ മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ അ​സ​മി​ലെ 43 പ്ര​മു​ഖ പൗ​ര​ന്മാ​ർ ഗു​വാ​ഹ​ത്തി ഹൈ​ക്കോ​ട​തി​യെ​യും ഈ ​വി​ഷ​യ​ത്തി​ൽ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

 

 

Latest News

Corehub Up