Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MobileRechargeTrain

ട്രെ​യി​നു​ക​ളി​ൽ രാത്രിയിൽ മൊബൈൽ ഫോൺ ചാർജ് നിരോധനം; യാത്രക്കാർ വലയും

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നു​ക​ളി​ലെ മൊ​ബൈ​ൽ ചാ​ർ​ജിം​ഗി​നു ക​ർ​ശ​ന നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി റെ​യി​ൽ​വേ. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം രാ​ത്രി 11 നും ​രാ​വി​ലെ അ​ഞ്ചി​നു​മി​ട​യി​ൽ ട്രെ​യി​നു​ക​ളി​ലെ മൊ​ബൈ​ൽ ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ളി​ൽ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് എ​ല്ലാ റെ​യി​ൽ​വേ സോ​ണു​ക​ൾ​ക്കും ബോ​ർ​ഡ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

സൗ​ത്ത് ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ലെ മും​ബൈ ലോ​ക്ക​ൽ ട്രെ​യി​നി​ൽ പ​വ​ർ ബാ​ങ്ക് ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ച് കോ​ച്ചി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു നി​യ​ന്ത്ര​ണം ക​ർ​ക്ക​ശ​മാ​ക്കു​ന്ന​ത്. യാത്രയിൽ ഇനി മൊബൈൽ ഫോണോ ലാപ്ടോപ്പോ ട്രെയിനിൽ വച്ചു രാത്രിയിൽ ചാർജ് ചെയ്യാമെന്നു കരുതി പോകേണ്ടതില്ല.

ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു ഇ​ള​വു​ക​ളും ന​ൽ​കി​ല്ലെ​ന്ന് ക​ഴി​ഞ്ഞ 26ന് ​അ‍​യ​ച്ച ക​ത്തി​ൽ റെ​യി​ൽ​വേ ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി. ആ​റു മ​ണി​ക്കൂ​ർ വ​രു​ന്ന ഈ ​സ​മ​യ​പ​രി​ധി​യി​ൽ എ​ല്ലാ കോ​ച്ചു​ക​ളി​ലെ​യും ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ൾ ഓ​ഫാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കാ​ൻ സോ​ണ​ൽ റെ​യി​ൽ​വേ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ഓ​ഫാ​ക്കു​ന്നു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും സൂ​പ്പ​ർ​വൈ​സ​ർ​മാ​രും മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. രാ​ത്രി യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് മുമ്പു​ത​ന്നെ മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റ് അ​ത്യ​ന്താ​പേ​ക്ഷി​ത ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ചാ​ർ​ജ് ചെ​യ്യ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അതേസമയം, പവർ ബാങ്ക് കൊണ്ടുവന്നു ചാർജ് ചെയ്യുന്നതും കർശനമായി തടയുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, യാത്രക്കാർക്ക് കനത്ത തിരിച്ചടിയാണ് റെയിൽവേയുടെ തീരുമാനമെന്ന് ഒരു വിഭാഗം യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. തിരക്കിട്ടു ട്രെയിൻ കയറാൻ എത്തുന്നവരും ഒാഫീസുകളിൽനിന്ന് ഒാടി വന്നു കയറുന്നവരുമൊക്കെ ബുദ്ധിമുട്ടും. ബസുകളിൽ ദീർഘദൂരം യാത്ര ചെയ്തിട്ടു വന്നു ട്രെയിനിൽ കയറുന്നവരും ഇനി ട്രെയിനിൽ വച്ചു ഫോൺ ചാർജ് ചെയ്യാമെന്നു കരുതി വരേണ്ടതില്ല. രാത്രിയിൽ ചാർജ് തീർന്നുപോയാൽ കാത്തുനിൽക്കുന്നവരോ ബന്ധുക്കളോ ആയി ബന്ധപ്പെടാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ കാര്യങ്ങളെത്തും. 

വിഡിയോകളും സിനിമകളും മറ്റും കാണുന്നതായിരുന്നു ട്രെയിൻ യാത്ര ചെയ്യുന്നവരുടെ ഒരു പ്രധാന സമയംപോക്ക്. എന്നാൽ, വീഡിയോ കാണാൻനിന്നാൽ ചാർജ് പെട്ടെന്നു തീരുമെന്നതിനാൽ ഇതും വിനയാകും. 

Latest News

Corehub Up