Kerala
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും.
ഉച്ചയ്ക്ക് ഒന്നുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട പൂർണതോതിലുള്ള മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.
മോക്ഡ്രിൽ നടക്കുന്ന സമയത്ത് വിമാനത്താവളത്തിനു സമീപത്തുള്ള റോഡുകളിൽ ഗതാഗതം വഴിതിരിച്ചു വിടേണ്ടിവരുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. യാത്രക്കാർ അതിനനുസരിച്ച് യാത്ര ക്രമീകരിക്കണമെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ചൊവ്വാഴ്ച സമ്പൂര്‍ണ എമര്‍ജന്‍സി മോക്ക് ഡ്രില്‍. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച താല്‍ക്കാലിക ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഉച്ചയ്ക്ക് ഒന്ന് മുതല്‍ അഞ്ച് വരെയാണ് മോക്ക് എക്സര്‍സൈസ് നടത്തുന്നത്. ഈ സമയത്ത് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന റോഡുകളില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
മോക്ക് ഡ്രില്ലിന്റെ ഭാഗമായി വാഹനങ്ങള്‍ സഞ്ചരിക്കാന്‍ സൗകര്യമൊരുക്കുന്നതിനും പരിശീലനം സുഗമമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡുകളില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
മോക്ക് ഡ്രില്ലിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ക്കായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ യാത്രക്കാര്‍ ഇക്കാര്യങ്ങള്‍ കണക്കാക്കി തങ്ങളുടെ യാത്രകള്‍ ക്രമീകരിക്കണമെന്നും മോക്ക് ഡ്രില്‍ വേളയില്‍ അധികൃതരോടും സുരക്ഷാജീവനക്കാരോടും സഹകരിക്കണമെന്നും വിമാനത്താവള അധികൃതര്‍ അഭ്യര്‍ഥിച്ചു.