Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ModernRelationships

Viral

സ്ത്രീ​ക​ൾ മാ​ത്രം എ​ന്തി​ന് പ​ട്ടി​ണി കി​ട​ക്ക​ണം? ക​ർ​വാ ചൗ​തി​ലെ പു​രു​ഷ​മേ​ധാ​വി​ത്വ​ത്തി​നെ​തി​രെ കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി​സ്റ്റ്

ക​ർ​വാ ചൗ​ത് വ്ര​താ​നു​ഷ്ഠാ​ന​ത്തെ​യും അ​തി​ലെ ലിം​ഗ​സ​മ​ത്വ​ത്തെ​യും ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ ദീ​ർ​ഘാ​യു​സി​നും ക്ഷേ​മ​ത്തി​നു​മാ​യി ഭാ​ര്യ​മാ​ർ മാ​ത്രം ഉ​പ​വാ​സ​മെ​ടു​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​യെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി​സ്റ്റാ​യ ദി​വ്യ​ജ ഭാ​സി​ൻ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്.

ദാ​മ്പ​ത്യ​ത്തി​ലെ സ്നേ​ഹ​വും ക​രു​ത​ലും ഇ​രു​വ​ശ​ത്തു​നി​ന്നും ഒ​രു​പോ​ലെ ഉ​ണ്ടാ​കേ​ണ്ട​താ​ണെ​ന്നും, ഒ​രു പ​ങ്കാ​ളി മാ​ത്രം മ​റ്റൊ​രാ​ൾ​ക്കാ​യി വി​ശ​പ്പും ദാ​ഹ​വും സ​ഹി​ക്കു​ന്ന​ത് നീ​തി​കേ​ടാ​ണെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്ത്രീ​ക​ൾ ത​ങ്ങ​ളു​ടെ സ്നേ​ഹം തെ​ളി​യി​ക്കാ​ൻ ഇ​ത്ത​രം ക​ഷ്ട​പ്പാ​ടു​ക​ൾ അ​നു​ഭ​വി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ദി​വ്യ​ജ, എ​ന്തു​കൊ​ണ്ട് പു​രു​ഷ​ന്മാ​ർ ഭാ​ര്യ​മാ​ർ​ക്കാ​യി ഇ​തേ വ്ര​തം അ​നു​ഷ്ഠി​ക്കു​ന്നി​ല്ലെ​ന്ന ചോ​ദ്യ​വും ഉ​യ​ർ​ത്തി.

ഉ​പ​വാ​സ​ത്തി​നൊ​ടു​വി​ൽ ഭാ​ര്യ ഭ​ർ​ത്താ​വി​ന്‍റെ പാ​ദ​ങ്ങ​ൾ വ​ന്ദി​ക്കു​ന്ന ആ​ചാ​ര​ത്തെ​യും അ​വ​ർ വി​മ​ർ​ശി​ക്കു​ക​യു​ണ്ടാ​യി. പ​ര​സ്പ​ര ബ​ഹു​മാ​ന​മാ​ണ് ദാ​മ്പ​ത്യ​ത്തി​ന്‍റെ കാ​ത​ൽ എ​ന്നും, ത​നി​ക്കാ​യി ത്യാ​ഗം സ​ഹി​ക്കു​ന്ന ഭാ​ര്യ​യെ ആ​ദ​രി​ക്കു​ക​യാ​ണ് പു​രു​ഷ​ൻ ചെ​യ്യേ​ണ്ട​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ളെ ക​ണ്ണ​ട​ച്ച് പി​ന്തു​ണ​യ്ക്കാ​തെ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​മ്പോ​ൾ, സ​മാ​ന​മാ​യ രീ​തി​യി​ൽ പു​രു​ഷ​ന്മാ​രും ഇ​ത്ത​രം വ്ര​ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും ശ​ക്ത​മാ​ണ്.

അ​തേ​സ​മ​യം, കാ​ല​ഹ​ര​ണ​പ്പെ​ട്ട ഇ​ത്ത​രം പാ​ര​മ്പ​ര്യ രീ​തി​ക​ൾ പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ​മ​യ​മാ​യെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​രും കു​റ​വ​ല്ല.

Latest News

Corehub Up