Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ModernSystem

പാർക്ക് ചെയ്ത വിമാനങ്ങൾക്ക് വൈദ്യുതി; ആധുനിക സംവിധാനവുമായി സിയാൽ

നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ (സി​​യാ​​ൽ) പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും ഇ​​ന്ധ​​ന​​ലാ​​ഭ​​ത്തി​​നു​​മാ​​യി ആ​​ധു​​നി​​ക ബ്രി​​ഡ്ജ് മൗ​​ണ്ട​​ഡ് എ​​ക്യു​​പ്മെ​​ന്‍റ് (ബി​​എം​​ഇ) സം​​വി​​ധാ​​നം ഒ​​രു​​ങ്ങു​​ന്നു.

അ​​ന്താ​​രാ​​ഷ്‌​​ട്ര ടെ​​ർ​​മി​​ന​​ലി​​ൽ 15.04 കോ​​ടി രൂ​​പ ചെ​​ല​​വി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കി​​യ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം 24 ന് ​​മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ നി​​ർ​​വ​​ഹി​​ക്കും.

വി​​മാ​​ന​​ങ്ങ​​ൾ റ​​ൺ​​വേ​​യി​​ലും ഏ​​പ്ര​​ണി​​ലും പാ​​ർ​​ക്ക് ചെ​​യ്തി​​രി​​ക്കു​​ന്ന സ​​മ​​യ​​ത്ത് ആ​​വ​​ശ്യ​​മാ​​യ വൈ​​ദ്യു​​തി​​യും റീ​​ക​​ണ്ടീ​​ഷ​​ൻ ചെ​​യ്ത എ​​യ​​റും പു​​റ​​ത്തു​​നി​​ന്ന് നേ​​രി​​ട്ട് എ​​ത്തി​​ക്കു​​ക​​യാ​​ണ് ബി​​എം​​ഇ സം​​വി​​ധാ​​ന​​ത്തി​​ന്‍റെ പ്ര​​ധാ​​ന ചു​​മ​​ത​​ല. സാ​​ധാ​​ര​​ണ​​യാ​​യി പാ​​ർ​​ക്കിം​​ഗ് സ​​മ​​യ​​ത്ത് വി​​മാ​​ന​​ത്തി​​നു​​ള്ളി​​ലെ ഓ​​ക്സി​​ല​​റി പ​​വ​​ർ യൂ​​ണി​​റ്റോ (എ​​പി​​യു) എ​​ൻ​​ജി​​നോ പ്ര​​വ​​ർ​​ത്തി​​പ്പി​​ച്ചാ​​ണ് ഇ​​ത്ത​​രം ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു വൈ​​ദ്യു​​തി ക​​ണ്ടെ​​ത്തു​​ന്ന​​ത്.

ഇ​​ത് വ​​ൻ​​തോ​​തി​​ൽ ഇ​​ന്ധ​​ന​​ച്ചെ​​ല​​വി​​നും വാ​​യു മ​​ലി​​നീ​​ക​​ര​​ണ​​ത്തി​​നും കാ​​ര​​ണ​​മാ​​യി​​രു​​ന്നു. ഇ​​തി​​നു പ​​ക​​ര​​മാ​​യി വി​​മാ​​ന​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ വൈ​​ദ്യു​​തി പു​​റ​​മെ​​നി​​ന്നും എ​​ത്തി​​ക്കു​​ക​​യാ​​ണ് ബി​​എം​​ഇ ചെ​​യ്യു​​ന്ന​​ത്.

എ​​യ്റോ ബ്രി​​ഡ്ജു​​ക​​ളോ​​ടു ചേ​​ർ​​ത്ത് ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ള്ള പു​​തി​​യ ബി​​എം​​ഇ സം​​വി​​ധാ​​നം നി​​ല​​വി​​ൽ വ​​രു​​ന്ന​​തോ​​ടെ വി​​മാ​​ന​​ങ്ങ​​ളു​​ടെ ഇ​​ന്ധ​​ന ഉ​​പ​​യോ​​ഗ​​ത്തി​​ൽ വ​​ലി​​യ കു​​റ​​വു​​ണ്ടാ​​കും.

ഓ​​രോ വി​​മാ​​ന​​വും മ​​ണി​​ക്കൂ​​റി​​ൽ 122 മു​​ത​​ൽ 145 കി​​ലോ​​ഗ്രാം വ​​രെ കാ​​ർ​​ബ​​ൺ ഡൈ ​​ഓ​​ക്സൈ​​ഡ് പു​​റ​​ന്ത​​ള്ളു​​ന്ന​​ത് ത​​ട​​യാ​​നും സാ​​ധി​​ക്കു​​മെ​​ന്നാ​​ണു വി​​ല​​യി​​രു​​ത്ത​​ൽ.

Latest News

Corehub Up