Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Modi Government

ഡ​ൽ​ഹി​യി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന് നേ​രെ മോ​ദി സ​ർ​ക്കാ​ർ അ​ടി​ച്ച​മ​ർ​ത്ത​ൽ ന​ട​ത്തു​ന്നു; പി​ണ​റാ​യി വി​ജ​യ​ൻ

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​ത​യി​ൽ ഉ​ത്ത​ര​വാ​ദി​ത്തം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ടി​ച്ച​മ​ർ​ത്ത​ലി​ലൂ​ടെ നി​ശ​ബ്ദ​രാ​ക്കാ​നാ​കി​ല്ലെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​ത​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് ബി​ജെ​പി​ക്ക് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. ഡ​ൽ​ഹി​യി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന് നേ​രെ മോ​ദി സ​ർ​ക്കാ​ർ ക്രൂ​ര​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ൽ ന​ട​ത്തു​ക​യാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ക്ഷോ​ഭം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​പ്പോ​ലും പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്നു.

കോ​ക്ക് റോ​ച്ച് ജ​ന​ത പാ​ര്‍​ട്ടി​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി ഇ​റ​ങ്ങി​യ പി​ണ​റാ​യി വി​ജ​യ​ന​ട​ക്കം നാ​ല് മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രെ​യാ​ണ് ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡ​ൽ​ഹി​യു​ടെ പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ വാ​ഹ​ന​ത്തി​ല്‍ മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം വ​ട്ടം ക​റ​ക്കി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ മ​ന്ദി​ര്‍​മാ​ര്‍​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്.

മ​മ​ത ബാ​ന​ര്‍​ജി​യെ ബ​സ് സ്റ്റോ​പ്പി​ല്‍ വ​ച്ചും ജ​ന്ത​ര്‍​മ​ന്ത​റി​ലേ​ക്ക് മാ​ര്‍​ച്ച ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ അ​ര​വി​ന്ദ് കെ​ജ​രി​വാ​ളി​നെ വീ​ടി​ന​ടു​ത്ത് വ​ച്ചു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ത്രി​പു​ര മു​ന്‍ മു​ഖ്യ​മ​ന്ത്രി മ​ണി​ക് സ​ര്‍​ക്കാ​രും മ​ണി​ക്കൂ​റു​ക​ളോ​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ തു​ട​ര്‍​ന്നു.

National

മോ​​​​ദി​​​​സ​​​​ർ​​​​ക്കാ​​​​രിന്‍റെ പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 42 ല​​​​ക്ഷം കേസുകൾ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മോ​​​​ദി​​​​ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന 2014 മു​​​​ത​​​​ലു​​​​ള്ള പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ 42,85,888 കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ്.

സ്ത്രീ​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കുന്നതിൽ മോ​​​​ദി​​​​ സ​​​​ർ​​​​ക്കാ​​​​ർ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും പ​​​​ത്തു ദ​​​​ളി​​​​ത് സ്ത്രീ​​​​ക​​​​ൾ എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും രാ​​​​ജ്യ​​​​ത്തു ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​ഹി​​​​ളാ കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​യും കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​സ​​​​മി​​​​തി​​​​യി​​​​ലെ പ്ര​​​​ത്യേ​​​​ക ക്ഷ​​​​ണി​​​​താ​​​​വു​​​​മാ​​​​യ അ​​​​ൽ​​​​ക്ക ലാം​​​​ബ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സ് കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

ബി​​​​ജെ​​​​പി ഭ​​​​രി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ബി​​​​ജെ​​​​പി​​​​യു​​​​ടെ "ബേ​​​​ട്ടീ ബ​​​​ച്ചാ​​​​വോ' മു​​​​ദ്രാ​​​​വാ​​​​ക്യം വെ​​​​റും പൊ​​​​ള്ള​​​​യാ​​​​ണെ​​​​ന്ന് അ​​​​ൽ​​​​ക്ക കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി സ്ത്രീ​​​​യെ വ​​​​ന്ദി​​​​ക്ക​​​​ണം (നാ​​​​രീ വ​​​​ന്ദ​​​​ൻ) എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യം വെ​​​​റു​​​​മൊ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ മു​​​​ദ്രാ​​​​വാ​​​​ക്യ​​​​മാ​​​​യി ബി​​​​ജെ​​​​പി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​വ​​​​രു​​​​ടെ സ്വാ​​​​ധീ​​​​ന​​​​മു​​​​ള്ള നേ​​​​താ​​​​ക്ക​​​​ളെ ശി​​​​ക്ഷ​​​​യി​​​​ൽ​​​​നി​​​​ന്ന് സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ൽ​​​​ക്ക ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ഒ​​​​രു പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത പെ​​​​ണ്‍​കു​​​​ട്ടി ഉ​​​​ൾ​​​​പ്പെ​​​​ട്ട കൂ​​​​ട്ട​​​​ബ​​​​ലാ​​​​ത്സം​​​​ഗ കേ​​​​സി​​​​ൽ ബി​​​​ജെ​​​​പി നേ​​​​താ​​​​വു​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്നു​​​​പേ​​​​ർ എ​​​​ഫ്ഐ​​​​ആ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും എ​​​​ന്നാ​​​​ൽ പോ​​​​ലീ​​​​സ് അ​​​​തി​​​​ജീ​​​​വി​​​​ത​​​​യു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തി ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​നു ശ്ര​​​​മി​​​​ച്ചെ​​​​ന്നും മ​​​​ഹി​​​​ളാ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് ആ​​​​രോ​​​​പി​​​​ച്ചു.

പ്ര​​​​തി​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം പോ​​​​ലീ​​​​സ് അ​​​​തി​​​​ജീ​​​​വി​​​​ത​​​​യു​​​​ടെ പി​​​​താ​​​​വി​​​​നെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യും ആ​​​​രെ​​​​യും കാ​​​​ണു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്ന് അ​​​​തി​​​​ജീ​​​​വി​​​​ത​​​​യെ ത​​​​ട​​​​യു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

ബി​​​​ൽ​​​​ക്കി​​​​സ് ഭാ​​​​നു കേ​​​​സി​​​​ൽ ക​​​​ണ്ട "ഗു​​​​ജ​​​​റാ​​​​ത്ത് മോ​​​​ഡ​​​​ൽ' രാ​​​​ജ്യ​​​​മെ​​​​ന്പാ​​​​ടും ഇ​​​​പ്പോ​​​​ൾ വ്യാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണ്. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ എ​​​​ൻ​​​​സി​​​​ആ​​​​ർ​​​​ബി ഡാ​​​​റ്റ ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ച സ്ഥി​​​​തി​​​​വി​​​​വ​​​​ര​​​​ക്ക​​​​ണ​​​​ക്കു​​​​ക​​​​ൾ മാ​​​​ത്ര​​​​മ​​​​ല്ല എ​​​​ത്ര അ​​​​തി​​​​ജീ​​​​വി​​​​ത​​​​ർ​​​​ക്കു നീ​​​​തി ല​​​​ഭി​​​​ച്ചു​​​​വെ​​​​ന്ന ക​​​​ണ​​​​ക്കു​​​കൂ​​​​ടി പു​​​​റ​​​​ത്തു​​​​വി​​​​ട​​​​ണ​​​​മെ​​​​ന്നും അ​​​​ൽ​​​​ക്ക ലാം​​​​ബ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

National

ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണം;സർക്കാർ നിലപാടിനെതിരേ കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​റാ​​​നെ​​​തി​​​രേ​​​യു​​​ള്ള യു​​​എ​​​സ്-​​​ഇ​​​സ്ര​​​യേ​​​ൽ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി മൂ​​​ന്നാ​​​ഴ്ച പി​​​ന്നി​​​ട്ടി​​​ട്ടും ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ അ​​​പ​​​ല​​​പി​​​ക്കാ​​​ത്ത മോ​​​ദി​​​സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചു കോ​​​ണ്‍ഗ്ര​​​സ്.

ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ അ​​​പ​​​ല​​​പി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്താ​​​ത്ത മോ​​​ദി​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റേ​​​തു ഇ​​​ന്ത്യ​​​യു​​​ടെ സാം​​​സ്കാ​​​രി​​​ക​​​മൂ​​​ല്യ​​​ങ്ങ​​​ളോ​​​ടു​​​ള്ള വ​​​ഞ്ച​​​ന​​​യാ​​​ണെ​​​ന്നും ധാ​​​ർ​​​മി​​​ക​​​മാ​​​യ ഭീ​​​രു​​​ത്വ​​​മാ​​​ണെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ആ​​​രോ​​​പി​​​ച്ചു.

ഇ​​​റാ​​​നെ​​​തി​​​രേ​​​യു​​​ള്ള യു​​​എ​​​സ്-​​​ഇ​​​സ്ര​​​യേ​​​ൽ ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ട് 21 ദി​​​വ​​​സ​​​മാ​​​യി.ആ​​​ക്ര​​​മ​​​ണം ഇ​​​ന്ത്യ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ​​​യി​​​ട​​​ത്തും സാ​​​ന്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്. ഇ​​​റാ​​​നി​​​ലെ ഉ​​​ന്ന​​​ത​​​നേ​​​താ​​​ക്ക​​​ളെ ല​​​ക്ഷ്യം വ​​​ച്ചു​​​ള്ള കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​ളെയും ഇ​​​റാ​​​നി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി ഭ​​​ര​​​ണ​​​മാ​​​റ്റം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു ന​​​ട​​​ത്തി​​​യ ക്രൂ​​​ര​​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ളെ​​​യും മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ അ​​​പ​​​ല​​​പി​​​ക്കു​​​ക​​​യോ വി​​​മ​​​ർ​​​ശി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല.

ഇ​​​റാ​​​നെ​​​തി​​​രേ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും ഇ​​​റാ​​​ൻ ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഊ​​​ർ​​​ജ​​​മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും ഉ​​​ട​​​ന​​​ടി ത​​​ട​​​യാ​​​ൻ ഗൗ​​​ര​​​വ​​​മാ​​​യ ന​​​യ​​​ത​​​ന്ത്ര​​​ശ്ര​​​മ​​​ങ്ങ​​​ൾ മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല.

യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യും ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ഉ​​​ണ്ടെ​​​ന്നു വ​​​ലി​​​യ​​​രീ​​​തി​​​യി​​​ൽ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന സൗ​​​ഹൃ​​​ദം വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Kerala

മോദി സർക്കാരിന്‍റെ യഥാർഥ സ്വഭാവം തെളിയിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്താണ് മോദി സർക്കാരിന്‍റെ യഥാർഥ സ്വഭാവം എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും ബിനോയ് വിശ്വം പറഞ്ഞു.‌

ജനത്തെ മറന്ന ബജറ്റാണിത്. യുവശക്തി ബജറ്റ് എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. എന്നാൽ തൊഴിലില്ലായ്മ ഇല്ലാതാക്കാൻ ഒരു പദ്ധതിയും ഇല്ല. അദാനി- അംബാനി ബജറ്റാണിതെന്നും ബിനോയ് വിശ്വം വിമർശിച്ചു.

കേന്ദ്രത്തിന് ഇഷ്ടമല്ലാത്ത സംസ്ഥാനങ്ങൾ വിവേചനത്തിന് ഇരയായി. കേരളത്തിലെ തീർഥാടകരേയും തീർഥാടക കേന്ദ്രങ്ങളെയും അവഗണിച്ചു. ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ട് കേരളം വേണ്ട എന്ന നിലപാടാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്.

കേരളത്തിന് അതിവേഗ പാതയില്ല. ആമയുണ്ട്, ആമ സംരക്ഷണത്തിന്‍റെ വർത്തമാനം കൊള്ളത്തരം മാത്രമാണ്. ആമയ്ക്കും രക്ഷയില്ല, കടൽതീരത്തിനും രക്ഷയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

National

മോദി സർക്കാർ വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തി: ഖാർഗെ

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന സാ​​​മ്പ​​​ത്തി​​​ക സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ശി​​​പാ​​​ർ​​​ശ​​​യ്ക്കെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ രം​​​ഗ​​​ത്ത്. മോ​​​ദി​​​ സ​​​ർ​​​ക്കാ​​​ർ വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തെ (ആ​​​ർ​​​ടി​​​ഐ) വ്യ​​​വ​​​സ്ഥാ​​​പി​​​ത​​​മാ​​​യി ത​​​ക​​​ർ​​​ത്തു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വി​​​വ​​​രാ​​​വ​​​കാ​​​ശ ​​​നി​​​യ​​​മ​​​ത്തെ കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളാ​​​യി ബി​​​ജെ​​​പി​​​ സ​​​ർ​​​ക്കാ​​​ർ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 2014 മു​​​ത​​​ൽ ഇ​​​തു​​​വ​​​രെ നൂ​​​റി​​​ല​​​ധി​​​കം വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. യു​​​പി​​​എ സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കി​​​യ വി​​​സി​​​ൽ ബ്ലോ​​​വേ​​​ഴ്സ് സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം (സ്വ​​​ന്തം സം​​​ഘ​​​ട​​​ന​​​യി​​​ലെ​​​യോ വ​​​കു​​​പ്പി​​​ലെ​​​യോ അ​​​ഴി​​​മ​​​തി​​​ക​​​ളും നി​​​യ​​​മ​​​വി​​​രു​​​ദ്ധ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ മു​​​ന്നി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​യ​​​മം) ബി​​​ജെ​​​പി ഇ​​​തു​​​വ​​​രെ​​​യും ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

2019ൽ ​​​വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​കാ​​​ലാ​​​വ​​​ധി​​​യും വേ​​​ത​​​ന​​​വും നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​ലൂ​​​ടെ സ്വ​​​ത​​​ന്ത്ര നി​​​രീ​​​ക്ഷ​​​ക​​​രാ​​​യി​​​രു​​​ന്ന​​​വ​​​രെ വി​​​ധേ​​​യ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ക്കി മാ​​​റ്റി​​​യെ​​​ന്നും ഖാ​​​ർ​​​ഗെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ക​​​ഴി​​​ഞ്ഞ മാ​​​സം വ​​​രെ കേ​​​ന്ദ്ര വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ മു​​​ഖ്യ വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​റി​​​ല്ലാ​​​തെ​​​യാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്. 2025 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് വി​​​വ​​​രാ​​​വ​​​കാ​​​ശ​​​ത്തി​​​നു കീ​​​ഴി​​​ൽ 26,000 കേ​​​സു​​​ക​​​ളാ​​​ണ് കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത്. തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യെ കൊ​​​ന്ന​​​തി​​​നു​​​ശേ​​​ഷം ഇ​​​പ്പോ​​​ൾ ആ​​​ർ​​​ടി​​​ഐ നി​​​യ​​​മ​​​ത്തി​​​ന്‍റെ ഊ​​​ഴ​​​മാ​​​ണോ​​​യെ​​​ന്നും ഖാ​​​ർ​​​ഗെ ചോ​​​ദി​​​ച്ചു.

വി​​​വ​​​രാ​​​വ​​​കാ​​​ശം ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു ത​​​ട​​​സം നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ ര​​​ഹ​​​സ്യ​​​സ്വ​​​ഭാ​​​വ​​​മു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ക​​​ര​​​ട് അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും വി​​​വ​​​രാ​​​വ​​​കാ​​​ശ​​​നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ൽ​​​ക​​​രു​​​തെ​​​ന്നു​​​മാ​​​ണ് സാ​​​ന്പ​​​ത്തി​​​ക സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു ത​​​ട​​​സ​​​മാ​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ ത​​​ട​​​യാ​​​ൻ മ​​​ന്ത്രി​​​ത​​​ല വീ​​​റ്റോ അ​​​ധി​​​കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ആ​​​ലോ​​​ചി​​​ക്കാ​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

Latest News

Corehub Up