Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Modi Government Is Subverting Democracy:

Thrissur

മോ​ദി സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ക്കു​ന്നു: എ.​പി. അ​നി​ൽ​കു​മാ​ർ

തൃ​ശൂ​ർ: ഭ​ര​ണ​ഘ​ട​ന​യാ​ണ് കാ​വ​ൽ, സ​മ​ത്വ​മാ​ണ് രാ​ഷ്ട്രീ​യം, ല​ഹ​രി​യാ​ണ് ശ​ത്രു എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ജെ​ൻ ഇ​ന്ത്യ മൂ​വ്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല പ​ദ​യാ​ത്ര വ​ൻ ആ​വേ​ശ​മാ​യി. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മ​ന്ത്രി​യു​മാ​യ അ​ഡ്വ. ഒ.​ജെ. ജ​നീ​ഷ് പ​ദ​യാ​ത്ര ന​യി​ച്ചു.

ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച പ​ദ​യാ​ത്ര സ്വ​രാ​ജ് റൗ​ണ്ട് ചു​റ്റി പ​ടി​ഞ്ഞാ​റേ കോ​ട്ട ലീ​ഡ​ർ സ്ക്വ​യ​റി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധി​കാ​ര​ത്തി​ന്‍റെ അ​ഹ​ങ്കാ​ര​ത്തി​ൽ മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

മ​തേ​ത​ര​ത്വ​മ​ട​ക്കം വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഇ​ക്കാ​ല​ത്ത് ജ​നം വ​ലി​യ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ഭ​ര​ണം പി​ടി​ക്കാ​നാ​യി ഫെ​ഡ​റ​ൽ സം​വി​ധാ​ന​ങ്ങ​ളെ അ​ട്ടി​മ​റി​ച്ച് രാ​ജ്ഭ​വ​നു​ക​ളെ ബ​ദ​ൽ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന ബി​ജെ​പി നീ​ക്കം കേ​ര​ള​ത്തി​ൽ അ​നു​വ​ദി​ക്കി​ല്ല. പി​എ​സ്‌​സി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​ൻ ബി​ജെ​പി​യും ഗ​വ​ർ​ണ​റും നോ​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സി​നെ അ​റ​ബി​ക്ക​ട​ലി​ൽ ത​ള്ളു​മെ​ന്ന കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് ജ​നീ​ഷ് മ​റു​പ​ടി ന​ൽ​കി​യ​ത്.

തൃ​ശൂ​ർ​കാ​ർ​ക്ക് ഒ​രി​ക്ക​ൽ പ​റ്റി​യ തെ​റ്റ് ആ​വ​ർ​ത്തി​ക്കു​ന്ന ശീ​ലം ഇ​ല്ലെ​ന്ന് എ​ടു​ത്തു​പ​റ​ഞ്ഞ അ​ദ്ദേ​ഹം, രാ​ജ്യ​ത്ത് കോ​ൺ​ഗ്ര​സി​നെ പ​ല​രും പ​ല​പ്പോ​ഴും എ​ഴു​തി​ത്ത​ള്ളി​യി​ട്ടു​ണ്ടെ​ങ്കി​ലും പാ​ർ​ട്ടി ഇ​ല്ലാ​താ​കു​ന്നൊ​രു കാ​ലം ഉ​ണ്ടാ​കി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.
പ​ദ​യാ​ത്ര​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ൽ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നു താ​ജ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ് വ​ള്ളൂ​ർ, എം.​പി. വി​ൻ​സെ​ന്‍റ്, അ​നി​ൽ അ​ക്ക​ര, കെ.​വി. ദാ​സ​ൻ, അ​ഡ്വ.​സി. പ്ര​മോ​ദ്, മി​ഥു​ൻ മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബാ​ൻ​ഡ് സെ​റ്റി​ന്‍റെ​യും പു​ലി​ക്ക​ളി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന പ​ദ​യാ​ത്ര​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ണി​നി​ര​ന്ന​ത്.

Latest News

Corehub Up