തൃശൂർ: ഭരണകൂടത്തെ യുവാക്കൾക്ക് ഇനി ഭയമില്ലെന്നും അവർ അധികാരികളോടു ചോദ്യങ്ങൾ ചോദിച്ചുതുടങ്ങിയെന്നും സമീപകാല യുവജനപ്രക്ഷോഭങ്ങളെ പരാമർശിച്ച് നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. ഡിവൈഎഫ്ഐ 16-ാം സംസ്ഥാന സമ്മേളന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“ആദ്യമായി യുവാക്കൾ ഭരണാധികാരികളോടു ഞങ്ങൾക്കു നിങ്ങളെ പേടിയില്ലെന്ന് ഉറക്കെ പറഞ്ഞിരിക്കുന്നു. ആരെങ്കിലും ഇങ്ങനെ വിളിച്ചുപറയേണ്ടത് ആവശ്യമായിരുന്നു. യുവജനങ്ങൾ കാരണം പ്രധാനമന്ത്രി റീലുകൾ ഉണ്ടാക്കാൻതുടങ്ങി’’ - പ്രകാശ് രാജ് പറഞ്ഞു.