Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohammad Pakpour

ഐ​ആ​ർ​ജി​സി ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു, ഖ​മ​നേ​യി​യു​ടെ കൊ​ട്ടാ​രം ത​ക​ർ​ത്ത​താ​യി സൂ​ച​ന

ടെ​ൽ​അ​വീ​വ്: ഇ​റാ​നി​ൽ ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക സ​ഖ്യ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്‌​സ് ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് പാ​ക്പു​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​റാ​നി​ലെ ഏ​റ്റ​വും ശ​ക്ത​രാ​യ വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് ഇ​യാ​ൾ.

മു​ൻ ക​മാ​ൻ​ഡ​ർ ഹു​സൈ​ൻ സ​ലാ​മി​യു​ടെ വ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ ഈ ​സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ച്ച​ത്. 260 ദി​വ​സ​മാ​ണ് മു​ഹ​മ്മ​ദ് പാ​ക്പു​ർ ഈ ​പ​ദ​വി​യി​ലി​രു​ന്ന​ത്.

യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​യ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി​യെ​യും പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​നെ​യും ല​ക്ഷ്യ​മി​ട്ട​താ​യി ഒ​രു മു​തി​ർ​ന്ന ഇ​സ്ര​യേ​ലി ഉ​ദ്യോ​ഗ​സ്ഥ​ൻ ഫോ​ക്സ് ന്യൂ​സി​നോ​ട് സ്ഥി​രീ​ക​രി​ച്ചു.

ഖ​മ​നേ​യി​യു​ടെ കൊ​ട്ടാ​രം പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​താ​യി ചാ​ന​ൽ 12 റി​പ്പോ​ർ​ട്ട് ചെ​യ്തു. ഖ​മ​നേ​യി അ​വി​ടെ​യു​ണ്ടാ​യി​രു​ന്നോ എ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Latest News

Corehub Up