Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohammed Bin Salman Al Saud

ഇ​റാ​ൻ യു​ദ്ധം: സൗ​ദി​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ; സ​ൽ​മാ​ൻ രാ​ജാ​വു​മാ​യി പ്രധാനമന്ത്രി സം​സാ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ അ​ശാ​ന്തി പ​ര​ത്തി ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ സൗ​ദി ഭ​ര​ണാ​ധി​കാ​രി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ർ​ച്ച ന​ട​ത്തി. സൗ​ദി അ​റേ​ബ്യ​യ്ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

സൗ​ദി​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​യാ​ണ് മോ​ദി ആ​ക്ര​മ​ണ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. സൗ​ദി​ക്ക് എ​ല്ലാ ത​ര​ത്തി​ലു​ള്ള പി​ന്തു​ണ​യും പ്ര​ധാ​ന​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തു.

പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​ല​രാ​ൻ എ​ല്ലാ​വ​രും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് മോ​ദി നി​ർ​ദ്ദേ​ശി​ച്ചു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് സൗ​ദി ന​ൽ​കു​ന്ന പ​രി​ഗ​ണ​ന​യ്ക്കും സു​ര​ക്ഷി​ത​ത്വ​ത്തി​നും പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു.

നേ​ര​ത്തെ ബ​ഹ​റി​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യും മോ​ദി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ച് ഇ​ന്ത്യ​യു​ടെ പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ പ്ര​ധാ​ന​മ​ന്ത്രി ആ​ശ​ങ്ക അ​റി​യി​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up