Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MohammedAzharuddin

ആ​ല​പ്പി റി​പ്പി​ള്‍​സിന് മിന്നും ജയം

കാ​ര്യ​വ​ട്ടം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 2026 സീ​സ​ണി​ലെ ഏ​റ്റ​വും വ​ലി​യ ടോ​ട്ട​ല്‍ പി​ന്തു​ട​ര്‍​ന്ന് മി​ന്നും ജ​യം സ്വ​ന്ത​മാ​ക്കി ആ​ല​പ്പി റി​പ്പി​ള്‍​സ്. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ സെ​ഞ്ചു​റി​യു​ടെ (112 നോ​ട്ടൗ​ട്ട്) പി​ന്‍​ബ​ല​ത്തി​ല്‍ ആ​ല​പ്പി റി​പ്പി​ള്‍​സ് കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റാ​ഴ്‌​സി​നെ ആ​റു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത കാ​ലി​ക്ക​ട്ട് ഗ്ലോ​ബ് സ്റ്റാ​ര്‍​സ് 20 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 213 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്‌​കോ​റാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍, മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ആ​ല​പ്പി റി​പ്പി​ള്‍​സ് 19.3 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 215 എ​ടു​ത്തു ജ​യം നേ​ടി.

ആ​ര്‍​പ്പോ ആ​ല​പ്പി

120 പ​ന്തി​ല്‍ ആ​ല​പ്പി​യു​ടെ വി​ജ​യ​ല​ക്ഷ്യം 214 റ​ണ്‍​സ്. ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്ത് ഈ ​സ്‌​കോ​ര്‍ മ​റി​ക​ട​ക്കു​ക​യെ​ന്ന​ത് അ​പ്രാ​പ്യ​മെ​ന്നു ക​രു​തി​യി​ട​ത്തു നി​ന്നാ​ണ് ആ​ല​പ്പി​യു​ടെ വി​ജ​യ​ക്കു​തി​പ്പി​ന് കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യം സാ​ക്ഷ്യം വ​ഹി​ച്ച​ത്. സ്‌​കോ​ര്‍​ബോ​ര്‍​ഡി​ല്‍ 14 റ​ണ്‍​സു​ള്ള​പ്പോ​ള്‍ ആ​കാ​ശ് സി. ​പി​ള്ള​യെ (1) ന​ഷ്ട​മാ​യി.

സ്‌​കോ​ര്‍ 43ല്‍ ​എ​ത്തി​യ​പ്പോ​ള്‍ ക്യാ​പ്റ്റ​ന്‍ സ​ച്ചി​ല്‍ ബേ​ബി​യും (19) മ​ട​ങ്ങി. തു​ട​ര്‍​ന്നെ​ത്തി​യ ടി.​കെ. അ​ക്ഷ​യു​മൊത്തു​ള്ള മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ബാ​റ്റിം​ഗ് ആ​ല​പ്പി​യു​ടെ സ്‌​കോ​ര്‍ അ​തി​വേ​ഗം ഉ​യ​ര്‍​ത്തി. 60 പ​ന്തി​ല്‍ നി​ന്നു 10 സി​ക്സും അ​ഞ്ചു ഫോ​റും ഉ​ള്‍​പ്പെ​ടെ പു​റ​ത്താ​വാ​തെ 112 റ​ണ്‍​സ് നേ​ടി​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നാ​ണ് വി​ജ​യശി​ല്പി. ഈ ​സീ​സ​ണി​ല്‍ അ​സ്ഹ​റു​ദ്ദീ​ന്‍റെ ര​ണ്ടാം സെ​ഞ്ചു​റി.

കാ​ലി​ക്ക​ട്ട് പോ​രാ​ട്ടം

അ​ഖി​ല്‍ സ്‌​ക​റി​യ​യും വ​രു​ണ്‍ നാ​യ​നാ​രും കാ​ലി​ക്ക​ട്ടി​നു വേ​ണ്ടി ബാ​റ്റു​കൊ​ണ്ട് ത​ക​ര്‍​ത്താ​ടി മി​ക​ച്ച ടോ​ട്ട​ല്‍ പ​ടു​ത്തു​യ​ര്‍​ത്തി​യെ​ങ്കി​ലും ആ​ല​പ്പി വി​ജ​യം പി​ടി​ച്ചു വാ​ങ്ങു​ക​യാ​യി​രു​ന്നു. ടോ​സ് നേ​ടി​യ ആ​ല​പ്പി റി​പ്പി​ള്‍​സ് കാ​ലി​ക്ക​ട്ടി​നെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. കാ​ലി​ക്ക​ട്ടി​നു വേ​ണ്ടി 38 പ​ന്തി​ല്‍ 72 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന അ​ഖി​ല്‍ സ്‌​ക​റി​യ​യും 36 പ​ന്തി​ല്‍ 62 റ​ണ്‍​സ് നേ​ടി​യ ഓ​പ്പ​ണ​ര്‍ വ​രു​ണ്‍ നാ​യ​നാ​രു​മാ​ണ് മി​ക​ച്ച ടോ​ട്ട​ല്‍ പ​ടു​ത്തു​യ​ര്‍​ത്താ​ന്‍ നി​ര്‍​ണാ​യ പി​ന്തു​ണ ന​ല്‍​കി​യ​ത്.

വ​രു​ണ്‍ നാ​യ​നാ​ര്‍-​രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് 96 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്ത ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. 23 പ​ന്തി​ല്‍ മൂ​ന്നു സി​ക്സും നാ​ലു ബൗ​ണ്ട​റി​യും ഉ​ള്‍​പ്പെ​ടെ 42 റ​ണ്‍​സാ​യി​രു​ന്നു രോ​ഹ​ന്‍റെ സ​മ്പാ​ദ്യം. അ​വ​സാ​ന ഓ​വ​റി​ലെ അ​വ​സാ​ന നാ​ല് പ​ന്തി​ല്‍ മൂ​ന്ന് സി​ക്സും ഒ​രു ഫോ​റും ഉ​ള്‍​പ്പെ​ടെ 22 റ​ണ്‍​സാ​ണ് അ​ഖി​ല്‍ വാ​രി​ക്കൂ​ട്ടി​യ​ത്.

Latest News

Corehub Up