Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MohammedbinSalman

ഹൂ​തി​ക​ൾ​ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ ഇ​സ്ര​യേ​ലി​നെ പ​ങ്കാ​ളി​യാ​ക്കാ​നു​ള്ള നീ​ക്കം സൗ​ദി അ​റേ​ബ്യ ത​ട​ഞ്ഞു

റി​യാ​ദ്: യ​മ​നി​ലെ ഹൂ​തി പ്ര​സ്ഥാ​ന​ത്തി​നെ​തി​രാ​യ സൈ​നി​ക നീ​ക്ക​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​നു​ള്ള ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ നി​ർ​ദേ​ശം സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ നി​ര​സി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. യു​എ​സ് മ​ധ്യ​സ്ഥ​ത​യി​ലാ​ണ് ഇ​സ്ര​യേ​ൽ ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​തെ​ന്ന് ഇ​സ്ര​യേ​ലി മാ​ധ്യ​മ​മാ​യ 'ഹാ​രെ​റ്റ്സ്' റി​പ്പോ​ർ​ട്ട് ചെ​യ്തു.

സൗ​ദി​യി​ലെ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ അ​മ​ർ​ഷ​വും പ്ര​തി​ഷേ​ധ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഈ ​പി​ന്മാ​റ്റം. യ​മ​നി​ൽ നി​ന്നു​ള്ള ഹൂ​തി ആ​ക്ര​മ​ണ​ങ്ങ​ൾ രൂ​ക്ഷ​മാ​യി തു​ട​രു​മ്പോ​ഴും, മേ​ഖ​ല​യി​ലെ പ്രാ​ദേ​ശി​ക സു​ര​ക്ഷ​യും രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും മു​ൻ​നി​ർ​ത്തി ഇ​സ്ര​യേ​ലി​ന്‍റെ സൈ​നി​ക സ​ഹാ​യം വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് റി​യാ​ദ്. 

സൗ​ദി​യു​മാ​യു​ള്ള ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​നും മേ​ഖ​ല​യി​ൽ സ്വാ​ധീ​നം ഉ​റ​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് നെ​ത​ന്യാ​ഹു ഈ ​വാ​ഗ്ദാ​നം മു​ന്നോ​ട്ടു​വെ​ച്ച​ത്. എ​ന്നാ​ൽ സ്വ​ത​ന്ത്ര പ​ല​സ്തീ​ൻ രാ​ജ്യം യാ​ഥാ​ർ​ഥ്യ​മാ​കാ​തെ ഇ​സ്ര​യേ​ലു​മാ​യി ഔ​ദ്യോ​ഗി​ക ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​നി​ല്ലെ​ന്ന വ്യ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് സൗ​ദി അ​റേ​ബ്യ ന​ൽ​കു​ന്ന​ത്. 

Latest News

Corehub Up