Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohan Bahgawat

രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന ത​ട്ടി​പ്പ്: ക​ർ​ണാ​ട​ക​യി​ലെ പ്രാ​ന്ത​പ്ര​ചാ​ര​ക് ബൈ​ഠ​ക്കി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി ആ​ർ​എ​സ്എ​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി​യി​ൽ ന​ട​ന്ന ആ​ർ​എ​സ്എ​സ് അ​ഖി​ല ഭാ​ര​തീ​യ പ്രാ​ന്ത പ്ര​ചാ​ര​ക് ബൈ​ഠ​ക്കി​ൽ‌ അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ സം​ഘ​ട​ന ഔ​ദ്യോ​ഗി​ക​മാ​യി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ വി​ശ്വാ​സ്യ​ത​യെ ബാ​ധി​ക്കു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഭാ​വി​യി​ൽ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ത്ഥ ക്ഷേ​ത്ര ന്യാ​സ് ജാ​ഗ്ര​ത പു​ല​ർ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യും ആ​ർ​എ​സ്എ​സ് പ​ങ്കു​വെ​ച്ചു.

ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ലും പോ​ലീ​സ് ന​ട​പ​ടി​ക​ളി​ലും പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്ന് ആ​ർ​എ​സ്എ​സ് വ്യ​ക്ത​മാ​ക്കി. സ​ത്യം എ​ത്ര​യും വേ​ഗം പു​റ​ത്തു​വ​രു​മെ​ന്നും കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും സം​ഘ​ട​ന പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ജൂ​ൺ ഏ​ഴി​നാ​ണ് സം​ഭാ​വ​ന​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്. തു​ട​ർ​ന്ന് ജൂ​ൺ 25-ന് ​എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​തു​വ​രെ എ​ട്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ജൂ​ലൈ പ​ത്ത് മു​ത​ൽ 12 വ​രെ ന​ട​ന്ന മൂ​ന്നു​ദി​വ​സ​ത്തെ യോ​ഗ​ത്തി​ൽ ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭാ​ഗ​വ​ത്, ദ​ത്താ​ത്രേ​യ ഹൊ​സ​ബാ​ലെ തു​ട​ങ്ങി​യ മു​തി​ർ​ന്ന നേ​താ​ക്ക​ളും 226 കാ​ര്യ​ക​ർ​ത്താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up