Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mon. Dr. Kuriakose Thadathil Ramban

വി​ശ്വാ​സം മൊ​ട്ടി​ട്ട കു​ട്ടി​ക്കാ​ലം

അ ​മ്മ​യോ​ടൊ​പ്പം മ​ണ​ര്‍​കാ​ട് പ​ള്ളി​യി​ല്‍ എ​ട്ടു നോ​മ്പ് പെ​രു​ന്നാ​ളി​നു പോ​കു​ന്ന​ത് ഇ​ന്നും ന​ല്ല ഓ​ര്‍​മ​യു​ണ്ട് നി​യു​ക്ത ബി​ഷ​പ് മോ​ണ്‍. ഡോ. ​കു​രി​യാ​ക്കോ​സ് ത​ട​ത്തി​ല്‍ റ​മ്പാ​ന്. കു​ഞ്ഞാ​യി​രി​ക്കു​മ്പോ​ള്‍ വൈ​ദി​ക​ന്‍ കാ​സ​യും പീ​ലാ​സ​യും ഉ​യ​ര്‍​ത്തി ആ​ശീ​ര്‍​വ​ദി​ക്കു​ന്ന സ​മ​യ​ത്ത് അ​മ്മ എ​ടു​ത്തു​യ​ര്‍​ത്തി​ക്കാ​ണി​ക്കും. കു​ഞ്ഞു​നാ​ളി​ല്‍ മ​ണ​ര്‍​കാ​ട് പ​ള്ളി​യി​ലെ ആ​രാ​ധ​ന​യും പാ​ട്ടു​മെ​ല്ലാം മ​ന​സി​ല്‍ പ​തി​ഞ്ഞി​രു​ന്നു. അ​ക്കാ​ല​ത്തു​ത​ന്നെ​യാ​ണ് അ​ച്ച​നാ​ക​ണ​മെ​ന്നു​ള്ള ആ​ഗ്ര​ഹം മ​ന​സി​ലു​ണ്ടാ​യ​തും. ഹൈ​സ്‌​കൂ​ള്‍ കാ​ല​ഘ​ട്ടം മു​ത​ല്‍ നോ​മ്പെ​ടു​ക്കു​ന്ന​ത് ഓ​ര്‍​മ​യു​ണ്ട്. അ​മ്മ​യാ​ണ് ഇ​തി​നെ​ല്ലാം മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ക. മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട വൈ​ദി​ക ജീ​വി​ത​ത്തി​നു ശേ​ഷം പു​തി​യ നി​യോ​ഗ​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന നി​യു​ക്ത ബി​ഷ​പ് മോ​ണ്‍. ഡോ. ​കു​രി​യാ​ക്കോ​സ് ത​ട​ത്തി​ല്‍ റ​മ്പാ​ന്‍ ദീ​പി​ക​യു​മാ​യി മ​ന​സു തു​റ​ക്കു​ന്നു.

ആ​ത്മീ​യ പ​ശ്ചാ​ത്ത​ലം

സ്‌​കൂ​ള്‍ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് വൈ​ദി​ക​നാ​ക​ണ​മെ​ന്ന് ഉ​റ​പ്പി​ച്ച​തെ​ങ്കി​ലും ചെ​റു​പ്പം മു​ത​ല്‍ ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നു തീ​ഷ്ണ​മാ​യ ആ​ത്മീ​യ​മാ​യ ഒ​രു പ​ശ്ചാ​ത്ത​ല​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് പി​ഒ​സി ബൈ​ബി​ളൊ​ന്നും ആ​യി​ട്ടി​ല്ലെ​ങ്കി​ലും ചെ​റു​പ്പം മു​ത​ല്‍ അ​മ്മ ഞ​ങ്ങ​ളെ സ​ത്യ​വേ​ദ പു​സ്ത​ക​ത്തി​ല്‍ സ​ങ്കീ​ര്‍​ത്ത​ന​ങ്ങ​ള്‍ വാ​യി​പ്പി​ക്കും. പി​ന്നെ പാ​ട്ടു​ക​ള്‍ പാ​ടും. കു​ഞ്ഞു​നാ​ള്‍ മു​ത​ല്‍ കു​ടും​ബ​പ്രാ​ര്‍​ഥ​ന​ക​ള്‍ ഒ​ന്നും മു​ട​ങ്ങി​യി​ട്ടി​ല്ല. 10-ാം ക്ലാ​സ് ക​ഴി​ഞ്ഞ​തോ​ടെ വൈ​ദി​ക​നാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം ക​ല​ശ​ലാ​യി. അ​ങ്ങ​നെ​യാ​ണ് തി​രു​വ​ല്ല മൈ​ന​ര്‍ സെ​മി​നാ​രി​യി​ല്‍ ചേ​രു​ന്ന​തും പി​ന്നീ​ട് വൈ​ദി​ക​നാ​കു​ന്ന​തും. ഇ​തി​നു കു​ടും​ബ​ത്തി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യു​മു​ണ്ടാ​യി​രു​ന്നു.

വൈ​ദി​ക​നി​ല്‍​നി​ന്നു ബി​ഷ​പ്പി​ലേ​ക്ക്

വൈ​ദി​ക​നി​ല്‍​നി​ന്നും പു​തി​യ ശു​ശ്രൂ​ഷ​യി​ലേ​ക്കു മാ​റു​മ്പോ​ള്‍ ജീ​വി​ത​ക്ര​മ​ത്തി​ലും മാ​റ്റം വ​രും. സൗ​ഹൃ​ദ​ത്തി​ന്‍റെ പ​ല ത​ല​ങ്ങ​ളും ശു​ശ്രൂ​ഷ​യു​ടെ പു​തി​യ ത​ല​ത്തി​ലേ​ക്കു മാ​റും. വി​ശ്വാ​സം മാ​ത്ര​മ​ല്ല വി​ശ്വാ​സ​വും വി​ശ്വാ​സി​ക​ളു​ടെ ഒ​രു​മി​പ്പി​ക്ക​ലു​മെ​ല്ലാം വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളാ​ണ്. എ​ല്ലാ​വ​രെ​യും കൂ​ട്ടി​യോ​ജി​പ്പി​ച്ച് ഐ​ക്യ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​ക​ണം. ഒ​രു ശു​ശ്രൂ​ഷ​യി​ലേ​ക്ക് ദൈ​വം ന​മ്മെ വി​ളി​ക്കു​മ്പോ​ള്‍ അ​തു ചെ​യ്യാ​നു​ള്ള കൃ​പ കൂ​ടി ദൈ​വം ത​രും.

പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ ലേ​ഖ​ന​ത്തി​ല്‍ നി​ന്നു​ള്ള ‘എ​ന്‍റെ കൃ​പ നി​ന​ക്കു മ​തി’ എ​ന്ന ആ​പ്ത വാ​ക്യ​മാ​ണ് ഞാ​ന്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ദൈ​വ​ത്തി​ന്‍റെ കൃ​പ​യി​ലും ദൈ​വാ​ശ്ര​യ​ത്തി​ലും മാ​ത്രം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യു​ന്ന ഒ​ന്നാ​ണ് ഇ​ത്. മ​റ്റെ​ല്ലാ കാ​ര്യ​വും സ്വ​ന്തം ബു​ദ്ധി​യും യു​ക്തി​യും ഉ​പ​യോ​ഗി​ച്ചു പൂ​ര്‍​ത്തി​യാ​ക്കാം. എ​ന്നാ​ല്‍ ദൈ​വ​കൃ​പ​യി​ല്ലാ​തെ ഇ​ട​യ​ശു​ശ്രൂ​ഷ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​കി​ല്ല. വൈ​ദി​ക ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളും അ​താ​ണ് പ​ഠി​പ്പി​ച്ചി​ട്ടു​ള്ള​ത്.

യു​കെ​യി​ലെ അ​ജ​പാ​ല​ക ശു​ശ്രൂ​ഷ

2021ലാ​ണ് അ​ജ​പാ​ല​ക ശു​ശ്രൂ​ഷ​യ്ക്കാ​യി യു​കെ​യി​ലേ​ക്കു പോ​കു​ന്ന​ത്. ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളെ ഏ​കോ​പി​പ്പി​ക്കു​ക​യും അ​വ​രെ വി​ശ്വാ​സ​ജീ​വി​ത​ത്തി​ല്‍ ന​യി​ക്കു​ക​യും ചെ​യ്യു​ക വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ജോ​ലി​യാ​ണ്. എ​ന്നാ​ല്‍, വി​ശ്വാ​സ​വ​ഴി​യി​ല്‍ ജീ​വി​ക്കു​ന്ന​തി​ന് ആ​ഗ്ര​ഹി​ക്കു​ന്ന ഒ​ട്ടേ​റെ​പേ​ര്‍ അ​വി​ടെ​യു​ണ്ട്. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു വ​ള​രെ അ​ക​ലെ​നി​ന്നെ​ല്ലാം വി​ശ്വാ​സി​ക​ളെ​ത്തും. മ​ല​ങ്ക​ര സ​ഭാ​സ​മൂ​ഹം ആ​രാ​ധ​ന​യോ​ടു വ​ലി​യ താ​ത്പ​ര്യ​മു​ള്ള​വ​രാ​ണ്. വ​ള​രെ വ​ലി​യ വൈ​കാ​രി​ക​ബ​ന്ധം അ​വ​ര്‍​ക്കു സ​ഭ​യോ​ടും ആ​രാ​ധ​നാ ക്ര​മ​ത്തോ​ടും ഉ​ണ്ട്. അ​തു ര​ക്ത​ത്തി​ല്‍​ത​ന്നെ​യു​ള്ള​താ​ണ്. ക്രി​സ്മ​സും ഈ​സ്റ്റ​റും​പോ​ലെ പ്രാ​ധാ​ന്യ​മു​ള്ള സ​മ​യ​ത്ത് അ​ള്‍​ത്താ​ര​യു​ടെ മു​ന്നി​ല്‍​വ​ന്നു പ്രാ​ര്‍​ഥി​ച്ച് അ​നു​ഗ്ര​ഹം നേ​ട​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ള്ള​വ​രാ​ണ് അ​വ​ര്‍. പ​ഠി​ക്കാ​നാ​യി നാ​ട്ടി​ല്‍​നി​ന്നു വ​രു​ന്ന പ​ല​രും അ​ള്‍​ത്താ​ര ശു​ശ്രൂ​ഷ​യ്ക്കാ​യു​ള്ള കു​പ്പാ​യ​വു​മാ​യി വ​രു​ന്ന​തു ക​ണ്ടി​ട്ടു​ണ്ട്. അ​വ​ര്‍ ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ തേ​ടി​പ്പി​ടി​ച്ച് പ​ള്ളി​യി​ല്‍ വ​രും. വ​ള​രെ കു​റ​ച്ചു​പേ​ര്‍ മാ​ത്ര​മാ​ണ് ആ​രാ​ധ​ന​യി​ല്‍ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​രാ​യി ഉ​ള്ള​ത്. എ​ങ്കി​ലും മാ​മ്മോ​ദീ​സ, വി​വാ​ഹം പോ​ലു​ള്ള അ​വ​സ​ര​ങ്ങ​ളി​ല്‍ അ​വ​രും സ​ഭ​യോ​ടു ചേ​രു​ന്ന​താ​ണ് ക​ണ്ടി​ട്ടു​ള്ള​ത്.

കേ​ര​ള​ത്തി​ലേ​തു​പോ​ലെ വ​ലി​യ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ലും തീ​ക്ഷ്ണ​മാ​യ വി​ശ്വാ​സം പ​ല​രി​ല്‍​നി​ന്നും നേ​രി​ട്ടു മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, വി​ദേ​ശ​ങ്ങ​ളി​ല്‍ യു​വ​ജ​ന​ങ്ങ​ള്‍ വി​ശ്വാ​സ​ത്തി​ല്‍​നി​ന്നു വ്യ​തി​ച​ലി​ക്കു​ന്ന പ്ര​വ​ണ​ത​യും ക​ണ്ടി​ട്ടു​ണ്ട്. യു​വ​ജ​ന​ങ്ങ​ളെ തി​രി​കെ​യെ​ത്തി​ക്ക​ണം. ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​ന്‍റെ അ​ന്തഃ​സ​ത്ത ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ല്‍ മാ​ത്ര​മേ യു​വ​ജ​ന​ങ്ങ​ളെ വി​ശ്വാ​സ ജീ​വി​ത​ത്തി​ല്‍ നി​ല​നി​ര്‍​ത്താ​നാ​കൂ. യു​വ​ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ശു​ശ്രൂ​ഷ​ക​ളെ​ക്കു​റി​ച്ചും ബോ​ധ്യ​പ്പെ​ടു​ത്ത​ണം. ആ​രാ​ധ​ന​ക​ള്‍, നോ​മ്പ്, ഉ​പ​വാ​സം, പ്രാ​ര്‍​ഥ​ന എ​ല്ലാം ചേ​ര്‍​ന്ന ഒ​രു കാ​നോ​നി​ക് ഡി​സി​പ്ലി​ന്‍ ആ​വ​ശ്യ​മാ​ണ്. ഇ​തെ​ല്ലാ​മാ​ണ് വി​ശ്വാ​സം പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തിനു സ​ഹാ​യി​ക്കു​ക.

ഇം​ഗ്ല​ണ്ട് ഒ​രി​ക്ക​ല്‍ ക​ത്തോ​ലി​ക്കാ രാ​ജ്യ​മാ​യി​രു​ന്നു. പ്രൊ​ട്ട​സ്റ്റ​ന്‍റി​സം വ​ന്ന​പ്പോ​ള്‍ ക്രൈ​സ്ത​വ രാ​ജ്യ​മാ​യി. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ ഇം​ഗ്ല​ണ്ട് ഒ​രു ക്രൈ​സ്ത​വ രാ​ജ്യ​മെ​ന്നു പ​റ​യാ​നാ​കി​ല്ല. മ​ത​മി​ല്ലാ​ത്ത​വ​രും നി​ര​വ​ധി​യാ​ണ്. ക്രി​സ്തീ​യ വി​ശ്വാ​സം ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്ഥ​ലം. അ​തു​കൊ​ണ്ട് ക്രൈ​സ്ത​വ​ര്‍ അ​വി​ടേ​ക്കു പോ​കു​മ്പോ​ള്‍ വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​രാ​യി​ത്തീ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഈ ​ശു​ശ്രൂ​ഷ പ്രാ​ധാ​ന്യ​മു​ള്ള​താ​യി മാ​റു​ന്ന​ത്. ഇ​വി​ടെ​നി​ന്നു യൂ​റോ​പ്പി​ലേ​ക്കു പോ​കു​ന്ന​വ​ര്‍ അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​തി​നൊ​പ്പം ന​മു​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന ക്രി​സ്തീ​യ വി​ശ്വാ​സം പ​രി​പോ​ഷി​പ്പി​ക്കു​ക കൂ​ടി ചെ​യ്യ​ണം.

Latest News

Corehub Up