Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mona Juul

എപ്സ്റ്റീന്‍റെ ഒസ്യത്തിൽ പേര്: നോർവീജിയൻ നയതന്ത്രജ്ഞ രാജിവച്ചു

ഓ​​​സ്‌​​​ലോ: ​​​കു​​​പ്ര​​​സി​​​ദ്ധ ലൈം​​​ഗി​​​ക കു​​​റ്റ​​​വാ​​​ളി ജ​​​ഫ്രി എ​​​പ്സ്റ്റീ​​​നു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു തെ​​​ളി​​​ഞ്ഞ നോ​​​ർ​​​വീ​​​ജി​​​യ​​​ൻ ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ മോ​​​ണ ജൂ​​​ൾ രാ​​​ജി​​​വ​​​ച്ചു.

എ​​​പ്സ്റ്റീ​​​ൻ 2019ൽ ​​​ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ജ​​​യി​​​ലി​​​ൽ മ​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പ് ത​​​യാ​​​റാ​​​ക്കി​​​യ ഒ​​സ്യ​​​ത്തി​​​ൽ മോ​​​ണ​​​യ്ക്കും കു​​​ടും​​​ബ​​​ത്തി​​​നും ഒ​​​രു കോ​​​ടി ഡോ​​​ള​​​ർ ന​​​ല്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യി വെ​​​ളി​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക അ​​​ടു​​​ത്തി​​​ടെ പു​​​റ​​​ത്തു​​​വി​​​ട്ട എ​​​പ്സ്റ്റീ​​​ൻ കേ​​​സ് രേ​​​ഖ​​​ക​​​ളി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ജോ​​​ർ​​​ദാ​​​നി​​​ലെ നോ​​​ർ​​​വീ​​​ജി​​​യ​​​ൻ അം​​​ബ​​​സ​​​ഡ​​​ർ പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്ന് മോ​​​ണ​​​യെ നീ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് രാ​​​ജി​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി അ​​​വ​​​ർ പ്രഖ്യാപിച്ച​​​ത്. 1990ക​​​ളി​​​ലെ ഇ​​​സ്ര​​​യേ​​​ൽ-​​​പ​​​ല​​​സ്തീ​​​ൻ സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ മോ​​​ണ പ​​​ങ്കാ​​​ളി​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up