Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MonkLife

Special

ജോലിയിലെ കർക്കശമുഖം മടുത്തു; സമാധാനം തേടി വനവാസത്തിലേക്ക് കടന്ന മുൻ സിബിഐ ഇൻസ്പെക്ടറുടെ അനുഭവം

സ​മ്പ​ത്തും പ​ദ​വി​യും ആ​ഡം​ബ​ര​വും ജീ​വി​ത​വി​ജ​യ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളാ​യി കാ​ണു​ന്ന ഇ​ന്ന​ത്തെ കാ​ല​ത്ത്, ത​ന്‍റെ സ​ർ​ക്കാ​ർ ജോ​ലി ഉ​പേ​ക്ഷി​ച്ച് വ​ന​വാ​സ​വും ആ​ത്മീ​യ​ത​യും തി​ര​ഞ്ഞെ​ടു​ത്ത മു​ൻ സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ (സി​ബി​ഐ) ഇ​ൻ​സ്പെ​ക്ട​റു​ടെ അ​നു​ഭ​വ​ക്കു​റി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടു​ന്നു. പേ​ര് പു​റ​ത്തു​വി​ടാ​ത്ത ഈ ​മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ, ഭൗ​തി​ക നേ​ട്ട​ങ്ങ​ൾ​ക്ക​പ്പു​റ​മു​ള്ള മ​നഃ​സ​മാ​ധാ​ന​ത്തെ​യും ജീ​വി​ത​ല​ക്ഷ്യ​ത്തെ​യും കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ൽ ജോ​ലി കി​ട്ടി​യ ആ​ദ്യ​കാ​ല​ത്ത് എ​ല്ലാം തി​ക​ഞ്ഞെ​ന്ന തോ​ന്ന​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, കാ​ല​ക്ര​മേ​ണ ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ത്തി​നു​ള്ളി​ൽ ത​നി​ക്ക് മാ​ന​സി​ക​മാ​യി ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​റ്റു​ള്ള​വ​രോ​ട് ക​ർ​ക്ക​ശ​മാ​യും പ​രു​ഷ​മാ​യും പെ​രു​മാ​റേ​ണ്ടി വ​ന്ന​ത് സ്വ​ന്തം പ്ര​കൃ​ത​ത്തി​ന് ചേ​രാ​ത്ത​താ​യി​രു​ന്നു​വെ​ന്നും, സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ണ്ടാ​യി​രു​ന്നി​ട്ടും ഉ​ള്ളി​ലെ ശൂ​ന്യ​ത​യും സ്വാ​ത​ന്ത്ര്യ​ക്കു​റ​വും അ​ല​ട്ടി​യ​തോ​ടെ​യാ​ണ് പ​ദ​വി ഒ​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ജോ​ലി വി​ട്ട​തി​നു​ശേ​ഷം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച അ​ദ്ദേ​ഹം ഓം​കാ​രേ​ശ്വ​റി​ന് സ​മീ​പം ന​ർ​മ്മ​ദാ ന​ദീ​തീ​ര​ത്ത് പ​രി​ക്ര​മ​ത്തി​നെ​ത്തി​യ​തോ​ടെ​യാ​ണ് ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​യ​ത്. ന​ദീ​തീ​ര​ത്ത് എ​ത്തി​യ​തോ​ടെ മ​ന​സി​ന്‍റെ ഭാ​ര​മൊ​ഴി​ഞ്ഞ​താ​യും അ​തൊ​രു പു​തി​യ ആ​ത്മീ​യ തു​ട​ക്ക​മാ​യെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​ക്കു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ സ​മ്പാ​ദ്യ​മോ ഇ​ല്ലാ​തെ, ല​ഭി​ക്കു​ന്ന​ത് ക​ഴി​ച്ച് പ്രാ​ർ​ഥ​ന​യി​ലും ധ്യാ​ന​ത്തി​ലും മു​ഴു​കി​യ നാ​ളു​ക​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ക​ട​ന്നു​പോ​യ​ത്. തു​ട​ർ​ന്ന് മ​ല​മു​ക​ളി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ൽ സ​ന്യാ​സി​മാ​ർ​ക്കൊ​പ്പം കു​റ​ച്ചു​കാ​ലം താ​മ​സി​ക്കു​ക​യും സ​മീ​പ​ത്തെ ഗ്രാ​മ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യാ​നു​ള്ള പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കു​ക​യും ചെ​യ്തു. നി​ല​വി​ൽ വ​ന​ത്തി​ലെ ഗു​ഹ​ക​ളി​ൽ ക​ഴി​ഞ്ഞ് ല​ളി​ത​മാ​യി പാ​ച​കം ചെ​യ്തും ധ്യാ​നി​ച്ചു​മാ​ണ് അ​ദ്ദേ​ഹം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

സ​മൂ​ഹ​ത്തി​ൽ വ​ള​ർ​ന്നു​വ​രു​ന്ന അ​ഴി​മ​തി​യു​ടെ വേ​രു​ക​ൾ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​ണ് തു​ട​ങ്ങു​ന്ന​തെ​ന്നും വീ​ഡി​യോ​യി​ൽ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. മ​റ്റു​ള്ള​വ​രു​ടെ സ​മ്പ​ത്തു​മാ​യി മ​ക്ക​ളെ താ​ര​ത​മ്യം ചെ​യ്യു​ന്ന രീ​തി മാ​താ​പി​താ​ക്ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും, അ​ത്ത​രം താ​ര​ത​മ്യ​ങ്ങ​ൾ കു​ട്ടി​ക​ളെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം. ഉ​ന്ന​ത പ​ദ​വി​ക​ളി​ലേ​ക്കോ സ​ന്യാ​സ​ത്തി​ലേ​ക്കോ ന​യി​ക്കു​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​നം മ​ക്ക​ളെ സ​ഹാ​നു​ഭൂ​തി​യു​ള്ള ന​ല്ല മ​നു​ഷ്യ​രാ​യി വ​ള​ർ​ത്തു​ക എ​ന്ന​താ​ണ്. വ​സ്ത്ര​ധാ​ര​ണ​ത്തി​ല​ല്ല, മ​റി​ച്ച് താ​ൻ ചെ​യ്യു​ന്ന ജോ​ലി​യോ​ടു​ള്ള ആ​ത്മാ​ർ​ഥ​ത​യി​ലാ​ണ് യ​ഥാ​ർ​ഥ വി​ശു​ദ്ധി കു​ടി​കൊ​ള്ളു​ന്ന​തെ​ന്നും, സ്വ​യം തി​രി​ച്ച​റി​യു​ന്ന​തി​ലാ​ണ് യ​ഥാ​ർ​ഥ സ്വാ​ത​ന്ത്ര്യ​വും സ​ന്തോ​ഷ​വു​മെ​ന്നും ഈ ​മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ടി​വ​ര​യി​ടു​ന്നു.

Latest News

Corehub Up