Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MonkeyAttack

Viral

കു​ര​ങ്ങി​ന്‍റെ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

ക​ർ​ണാ​ട​ക​യി​ലെ കൊ​പ്പ​ൽ ജി​ല്ല​യി​ൽ കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ തൊ​ണ്ണൂ​റ്റൊ​ൻ​പ​തു​കാ​രി​യാ​യ ന​ജ്മു​ന്നീ​സ ബീ​ഗം എ​ന്ന വ​യോ​ധി​ക ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​നു പു​റ​ത്തു​ണ്ടാ​യ അ​സാ​ധാ​ര​ണ ശ​ബ്ദം കേ​ട്ട് ഇ​റ​ങ്ങി​നോ​ക്കി​യ ഇ​വ​രു​ടെ നേ​ർ​ക്ക് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കു​ര​ങ്ങ് അ​പ്ര​തീ​ക്ഷി​ത​മാ​യി ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു.

പെ​ട്ടെ​ന്നു​ള്ള കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ തെ​റി​ച്ചു​വീ​ണ ഇ​വ​ർ​ക്ക് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. നി​ല​വി​ളി​യും ബ​ഹ​ള​വും കേ​ട്ട് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വൃ​ദ്ധ പു​റ​ത്തേ​ക്ക് എ​ത്തി​യെ​ങ്കി​ലും അ​വ​രെ​യും ആ​ക്ര​മി​ക്കാ​ൻ കു​ര​ങ്ങ് ശ്ര​മം ന​ട​ത്തി.

തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി​യ​തോ​ടെ​യാ​ണ് മൃ​ഗം അ​വി​ടെ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്. ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ന​ടു​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ളെ​ല്ലാം സ​മീ​പ​ത്തെ സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ന​ട​ന്ന ഈ ​ദാ​രു​ണ​സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ളി​ൽ വ​ലി​യ ഭീ​തി പ​ര​ത്തി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up