Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MonsoonBumper

ശനിയാഴ്ച അറിയാം ആ മൺസൂൺ കോടീശ്വരനെ; വിറ്റുതീർന്നത് 40 ലക്ഷം ടിക്കറ്റുകൾ

തി​രു​വ​ന​ന്ത​പു​രം: മ​ൺ​സൂ​ൺ ബ​മ്പ​ർ ഭാ​ഗ്യ​ക്കു​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് ശ​നി​യാ​ഴ്ച ന‌‌​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ക. ഇ​ത്ത​വ​ണ റി​ക്കാ​ർ​ഡ് വി​ൽ​പ​ന​യാ​ണ് മ​ൺ​സൂ​ൺ ബ​മ്പ​റി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​കെ അ​ച്ച​ടി​ച്ച് വി​പ​ണി​യി​ലി​റ​ക്കി​യ 40 ല​ക്ഷം ടി​ക്ക​റ്റു​ക​ളും വി​റ്റ​ഴി​ക്കാ​ൻ സാ​ധി​ച്ച​താ​യി ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ.​എ​സ്. അ​ഞ്ജു അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം 33 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​യി​രു​ന്നു വി​റ്റു​പോ​യ​ത്. ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ഞ്ഞ​ത് പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ്. 11,14,500 ടി​ക്ക​റ്റു​ക​ളാ​ണ് പാ​ല​ക്കാ​ട് മാ​ത്രം വി​റ്റു​പോ​യ​ത്. 4,54,510 ടി​ക്ക​റ്റു​ക​ൾ വി​റ്റ തൃ​ശൂ​ർ ജി​ല്ല​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. 3,58,500 ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ച്ച് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. ഏ​റ്റ​വും കു​റ​വ് വി​ൽ​പ​ന ന​ട​ന്ന​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് 1,29,000 ടി​ക്ക​റ്റു​ക​ൾ.

പ​ത്ത് കോ​ടി​യു​ടെ ഒ​ന്നാം സ​മ്മാ​ന​ത്തി​ന് പു​റ​മെ വ​ൻ സ​മ്മാ​ന​ത്തു​ക​യാ​ണ് ഇ​ത്ത​വ​ണ ഭാ​ഗ്യ​ശാ​ലി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ടാം സ​മ്മാ​നം 10 ല​ക്ഷം രൂ​പ​യും മൂ​ന്നാം സ​മ്മാ​നം അ​ഞ്ച് ല​ക്ഷം രൂ​പ​യും നാ​ലാം സ​മ്മാ​നം മൂ​ന്ന് ല​ക്ഷം രൂ​പ​യു​മാ​ണ്. ഇ​തി​ന് പു​റ​മെ 5000, 1000, 500, 250 രൂ​പ വീ​ത​മു​ള്ള നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ഇ​ത്ത​വ​ണ​ത്തെ മ​ൺ​സൂ​ൺ ബ​മ്പ​റി​ലു​ണ്ട്.

Latest News

Corehub Up