Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monthly Investment

ന​വം​ബ​റി​ൽ എ​ഫ്പി​ഐ​കളുടെ നിക്ഷേപം ​ 53,739 കോ​ടി​

മും​ബൈ: ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ളി​ലാ​യി 70,704 കോ​ടി രൂ​പ പി​ൻ​വ​ലി​ച്ച​തി​ന് ശേ​ഷം, വി​ദേ​ശ പോ​ർ​ട്ട്ഫോ​ളി​യോ നി​ക്ഷേ​പ​ക​ർ (എ​ഫ്പി​ഐ​ക​ൾ) ന​വം​ബ​റി​ലെ ആ​ദ്യ ഒ​ന്പ​ത് ദി​വ​സ​ത്തി​നു​ള്ളി​ൽ, ആ​കെ ആ​റു വ്യാ​പാ​ര ദി​ന​ങ്ങ​ളി​ൽ 53,739 കോ​ടി രൂ​പ​യാ​ണ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്ക് ഒ​ഴു​ക്കി​യ​ത്.

2024 സെ​പ്റ്റം​ബ​റി​ന് ശേ​ഷം വി​ദേ​ശ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​മാ​സ നി​ക്ഷേ​പ​മാ​ണി​ത്. അ​ന്ന് 57,724 കോ​ടി രൂ​പ​യു​ടെ ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളാ​ണ് ഇ​വ​ർ വാ​ങ്ങി​യി​രു​ന്ന​ത്.

ഡി​പ്പോ​സി​റ്റ​റി​ക​ളി​ൽ​നി​ന്നു​ള്ള ഡാ​റ്റ പ്ര​കാ​രം, ഒ​ക്ടോ​ബ​റി​ലെ 34,843 കോ​ടി രൂ​പ​യു​ടെ​യും സെ​പ്റ്റം​ബ​റി​ലെ 35,861 കോ​ടി രൂ​പ​യു​ടെ​യും പി​ൻ​വ​ലി​ക്ക​ലി​ന് ശേ​ഷ​മാ​ണ് ഈ ​പു​തി​യ നി​ക്ഷേ​പം എ​ത്തു​ന്ന​ത്.

നി​ർ​മി​ത ബു​ദ്ധി (എ​ഐ) മേ​ഖ​ല​യി​ലെ ട്രി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ വാ​ഗ്ദാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് യുഎ​സി​ൽ ഉ​യ​ർ​ന്നു​വ​ന്ന ആ​ശ​ങ്ക​ക​ളു​ടെ സ​മ​യ​ത്താ​ണ് വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ ഈ ​ശ​ക്ത​മാ​യ വാ​ങ്ങ​ൽ ന​ട​ക്കു​ന്ന​ത്. എ​ണ്ണ​വി​ല​യി​ലെ ചാ​ഞ്ചാ​ട്ടം കാ​ര​ണം ഫെ​ഡ​റ​ൽ റി​സ​ർ​വും മ​റ്റ് കേ​ന്ദ്ര ബാ​ങ്കു​ക​ളും പ​ലി​ശ നി​ര​ക്കു​ക​ൾ ഉ​യ​ർ​ത്താ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​ത് ഇ​ത്ത​രം നി​ക്ഷേ​പ​ങ്ങ​ൾ ഒ​ടു​വി​ൽ തൃ​പ്തി​ക​ര​മാ​യ ലാ​ഭം ന​ൽ​കു​മോ എ​ന്ന ചോ​ദ്യ​മു​യ​ർ​ത്തു​ന്നു. ഇ​തി​നു​പു​റ​മേ, യുഎ​സ് ഇ​ട​ക്കാ​ല തെര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളും എഐ ന​യി​ക്കു​ന്ന ഇ​ത്ത​രം നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ടു​മെ​ന്ന പ്ര​തീ​ക്ഷ​ക​ൾ വ​ർ​ധി​പ്പി​ച്ചു.

ആ​ഗോ​ള വി​പ​ണി​ക​ളി​ൽ എ​ഐ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചു​ണ്ടാ​യ വി​റ്റ​ഴി​ക്ക​ൽ, ഇ​ന്ത്യ​യി​ലെ ശ​ക്ത​മാ​യ ക​ന്പ​നി ലാ​ഭ വ​ള​ർ​ച്ച, പ്ര​മു​ഖ ക​ന്പ​നി​ക​ളു​ടെ ആ​ക​ർ​ഷ​ക​മാ​യ ഓ​ഹ​രി മൂ​ല്യം എ​ന്നി​വ​യാ​ണ്് വി​ദേ​ശ നി​ക്ഷേ​പ​ക​രെ വീ​ണ്ടും വാ​ങ്ങ​ലു​കാ​രാ​യി മാ​റ്റി​യ​ത്.

എ​ഐ ഇ​ത​ര വി​പ​ണി​യാ​യി പൊ​തു​വെ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ഇ​ന്ത്യ, എ​ഐ മേ​ഖ​ല​യി​ലെ വി​റ്റ​ഴി​ക്ക​ലി​നെ തു​ട​ർ​ന്ന് വി​ദേ​ശ പോ​ർ​ട്ട്ഫോ​ളി​യോ നി​ക്ഷേ​പ​ക​ർ​ക്ക് കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​യ ഒ​രു നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി.

2026-ൽ ​ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളി​ൽ നി​ന്നു​ള്ള എ​ഫ്പി​ഐ​ക​ളു​ടെ മൊ​ത്തം പി​ൻ​വ​ലി​ക്ക​ൽ 2.41 ല​ക്ഷം കോ​ടി രൂ​പ​യി​ലെ​ത്തി.

Latest News

Corehub Up