Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Months After

Idukki

ഉദ്ഘാ​ട​നംചെയ്ത് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും തൊടുപുഴ ന​ഗ​ര​ത്തി​ലെ ശൗ​ചാ​ല​യം നോ​ക്കു​കു​ത്തി

തൊ​ടു​പു​ഴ: ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ൻഡിനോ​ട​നു​ബ​ന്ധി​ച്ചു നി​ര്‍​മി​ച്ച ആ​ധു​നി​ക ശൗ​ചാ​ല​യ സ​മു​ച്ച​യം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടാ​തെ അ​ട​ഞ്ഞു​കി​ട​ക്കു​ന്നു. ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ത​ല​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന കെ​ട്ടി​ടം പു​റ​ത്തു​നി​ന്നു ക​ണ്ടാ​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള​താ​ണെ​ന്നു തോ​ന്നു​മെ​ങ്കി​ലും ഇ​തി​ന്‍റെ പ്ര​യോ​ജ​നം നാ​ട്ടു​കാ​ര്‍​ക്കോ യാ​ത്ര​ക്കാ​ര്‍​ക്കോ നാ​ളി​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല.

കഴിഞ്ഞ ന​വം​ബ​ര്‍ മൂ​ന്നി​ന് അ​ന്ന​ത്തെ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​ദീ​പ​ക്കാ​ണ് ശൗ​ചാ​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 2019ല്‍ ​നി​ര്‍​മാ​ണം ആ​രം​ഭി​ച്ച ഈ ​സ​മു​ച്ച​യം 55.75 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പൂർത്തിയാക്കിയത്. ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം അ​ധി​കൃ​ത​രാ​രും ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ലെ​ന്ന് ജ​ന​ങ്ങ​ള്‍ ആ​രോ​പി​ക്കു​ന്നു.

നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശൗ​ചാ​ല​യ​ത്തി​ന്‍റെ ക​രാ​ര്‍ കാ​ലാ​വ​ധി മാ​ര്‍​ച്ചുവ​രെ​യാ​ണെ​ന്നും അ​ത് പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​നാ​ലാ​ണ് പു​തി​യ ശൗചാലയം തു​റ​ക്കാ​ത്ത​തെ​ന്നു​മാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മാ​ര്‍​ച്ചും ഏ​പ്രി​ലും ക​ഴി​ഞ്ഞ് മേ​യ് മാ​സ​മാ​യി​ട്ടും ശൗ​ചാ​ല​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മൊ​ന്നു​മി​ല്ലാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

നി​ല​വി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​സ​രം കാ​ടു​പി​ടി​ച്ച നി​ല​യി​ലാ​ണ്. വ​രാ​ന്ത​യി​ലാ​കെ പ​ക്ഷി​ക​ളു​ടെ കാ​ഷ്ഠം നി​റ​ഞ്ഞി​രി​ക്കു​ന്നു. മു​ക​ളി​ലേ​ക്കു​ള്ള ഇ​രു​മ്പു​പ​ടി​ക​ള്‍ ക​യ​റി​യാ​ല്‍ കാ​ണു​ന്ന​ത് പൊ​ട്ടി​യ ചി​ല്ലു​ക​ളും വൃ​ത്തി​ഹീ​ന​മാ​യ ത​റ​യു​മാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​ക​ളി​ല്‍ ചെ​ളി പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ക​വ​റു​ക​ളും ഒ​രു മൂ​ല​യി​ല്‍ കു​മി​ഞ്ഞുകൂ​ടി കി​ട​ക്കു​ന്നു. ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍ എ​ത്തു​ന്ന തി​ര​ക്കേ​റി​യ സ്ഥ​ല​മാ​ണ് തൊ​ടു​പു​ഴ മു​നി​സി​പ്പ​ല്‍ ബ​സ്‌സ്റ്റാ​ന്‍​ഡ്. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള പ​ഴ​യ പൊ​തു​ശൗ​ചാ​ല​യം മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഈ ​ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ക​രു​തി​യെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

Latest News

Corehub Up