Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MonuMeturbala

Special

അ​മ്മ​യു​ടെ ജീ​വ​നു​വേ​ണ്ടി ദൈ​വ​ത്തി​ന് ന​ൽ​കി​യ വാ​ക്ക് പാ​ലി​ക്കാ​ൻ നാ​ടൊ​ട്ടു​ക്കും ഓ​ടി​ത്തീ​ർ​ത്ത് 19-കാ​ര​ൻ

അ​മ്മ​യു​ടെ അ​സു​ഖം ഭേ​ദ​മാ​യാ​ൽ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ്യോ​തി​ർ​ലിം​ഗ ക്ഷേ​ത്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കാ​മെ​ന്ന നേ​ർ​ച്ച നി​റ​വേ​റ്റാ​ൻ ഓടുകയാണ് ബീ​ഹാ​റി​ലെ അ​ർ​രി​യ ജി​ല്ല​യി​ൽ നി​ന്നു​ള്ള മോ​നു മെ​തു​ർ​ബാ​ല എ​ന്ന പ​ത്തൊ​ൻ​പ​തു​കാ​ര​ൻ.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​മ്മ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഈ ​വ​ർ​ഷം മാ​ർ​ച്ച് 15-ന് ​മോ​നു ത​ന്‍റെ അ​പൂ​ർ​വ​വും ക​ഠി​ന​വു​മാ​യ ഈ ​തീ​ർ​ഥാ​ട​നം ആ​രം​ഭി​ച്ച​ത്.

ദി​വ​സ​വും ശ​രാ​ശ​രി 50 കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ഓ​ടി​ത്തീ​ർ​ക്കു​ന്ന ഇ​ദ്ദേ​ഹം ഇ​തി​നോ​ട​കം എ​ണ്ണാ​യി​ര​ത്തി​ല​ധി​കം കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടു​ക​ഴി​ഞ്ഞു. മാ​താ​പി​താ​ക്ക​ളോ​ടു​ള്ള അ​റ്റ​മി​ല്ലാ​ത്ത ഭ​ക്തി​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ ശ്ര​വ​ണ​കു​മാ​ര​നോ​ടാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും ആ​ളു​ക​ൾ മോ​നു​വി​നെ ഉ​പ​മി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ യാ​ത്രാ​മാ​ർ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി, സ്വ​ന്തം ശ​രീ​ര​ത്തെ​യും മ​ന​സി​നെ​യും ക​ഠി​ന​മാ​യി പ​രീ​ക്ഷി​ച്ച് ഓ​ടി​ക്കൊ​ണ്ട് ഈ ​തീ​ർ​ഥാ​ട​നം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് മോ​നു തീ​രു​മാ​നി​ച്ച​ത്.

ഭ​ഗ​വാ​ൻ ശി​വ​ന്‍റെ പ​വി​ത്ര​മാ​യ 12 ജ്യോ​തി​ർ​ലിം​ഗ​ങ്ങ​ളി​ൽ അ​ഞ്ചെ​ണ്ണം ഇ​തി​ന​കം സ​ന്ദ​ർ​ശി​ച്ച മോ​നു, ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന ഏ​ഴെ​ണ്ണ​ത്തി​ലേ​ക്ക് എ​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യി​ൽ വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ​യും റോ​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളും വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ടെ​ങ്കി​ലും, ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ ഇ​യാ​ൾ മു​ന്നേ​റു​ക​യാ​ണ്. ത​ന്‍റെ ദീ​ർ​ഘ​ദൂ​ര യാ​ത്ര​യു​ടെ ഓ​രോ ഘ​ട്ട​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ മോ​നു ത​ത്സ​മ​യം പു​റ​ത്തു​വി​ടു​ന്നു​ണ്ട്.

ഗു​ജ​റാ​ത്തി​ലെ സോ​മ​നാ​ഥും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കേ​ദാ​ർ​നാ​ഥും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ശി വി​ശ്വ​നാ​ഥു​മ​ട​ക്ക​മു​ള്ള പ​വി​ത്ര​മാ​യ ശി​വ​ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​യാ​ളു​ടെ വ​ഴി​പാ​ട് യാ​ത്ര ഇ​തി​നോ​ട​കം ത​ന്നെ രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള നി​ര​വ​ധി​യാ​ളു​ക​ളു​ടെ ശ്ര​ദ്ധ​യും പ്ര​ശം​സ​യും പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്.

അ​ടി​യു​റ​ച്ച വി​ശ്വാ​സ​വും മാ​തൃ​സ്നേ​ഹ​വും കൂ​ട്ടി​നി​ർ​ത്തി ഒ​രു യു​വാ​വ് ന​ട​ത്തു​ന്ന ഈ ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത യാ​ത്ര ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ ത​രം​ഗ​മാ​യി തു​ട​രു​ക​യാ​ണ്.

Latest News

Corehub Up