Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MorbiWell

Kouthukam

ത​രം​ഗം സൃ​ഷ്ടി​ച്ച് ഗു​ജ​റാ​ത്തി​ലെ 'അ​തി​ശ​യ കി​ണ​ർ'

ഗു​ജ​റാ​ത്തി​ലെ മോ​ർ​ബി ജി​ല്ല​യി​ലു​ള്ള വീ​ർ​പ​ർ​ദ ഗ്രാ​മ​ത്തി​ലെ ഒ​രു കി​ണ​ർ നി​ല​യ്ക്കാ​തെ ത​രം​ഗ​ങ്ങ​ളു​ണ്ടാ​കു​ന്ന പ്ര​തി​ഭാ​സം മൂ​ലം രാ​ജ്യ​ത്താ​ക​മാ​നം വ​ൻ ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പ്രാ​ൻ​ജീ​വ​ൻ​ഭാ​യ് സ​ദാ​രി​യ എ​ന്ന പ്ര​ദേ​ശ​വാ​സി​യാ​യ ക​ർ​ഷ​ക​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള, ഏ​ക​ദേ​ശം 18 അ​ടി ആ​ഴ​മു​ള്ള ഈ ​കി​ണ​റി​ലെ വെ​ള്ള​മാ​ണ് ബാ​ഹ്യ​മാ​യ യാ​തൊ​രു ഇ​ട​പെ​ട​ലു​ക​ളു​മി​ല്ലാ​തെ ത​ന്നെ നി​ര​ന്ത​രം ഇ​ള​കി​മ​റി​യു​ന്ന​ത്.

ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലും കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ൽ അ​ല​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് പ്രാ​ദേ​ശി​ക​വാ​സി​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളി​ലും ഒ​രു​പോ​ലെ അ​ത്ഭു​ത​വും കൗ​തു​ക​വും ഉ​ണ​ർ​ത്തു​ന്നു.

ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​ത്തി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ കി​ണ​ർ നി​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​വി​ചി​ത്ര​മാ​യ ച​ല​ന​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യ​ത്. തു​ട​ക്ക​ത്തി​ൽ ക​ല​ക്ക​വെ​ള്ള​മാ​യി​രു​ന്ന കി​ണ​റ്റി​ൽ പി​ന്നീ​ട് വ​ൻ​തോ​തി​ൽ തി​ര​മാ​ല​ക​ൾ പോ​ലു​ള്ള ത​രം​ഗ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ അ​ത്ഭു​ത​ക​ര​മെ​ന്നു പ​റ​യ​ട്ടെ, ഇ​തി​ന് തൊ​ട്ട​ടു​ത്തു​ള്ള മ​റ്റ് കി​ണ​റു​ക​ളി​ലെ വെ​ള്ളം യാ​തൊ​രു ച​ല​ന​ങ്ങ​ളു​മി​ല്ലാ​തെ ശാ​ന്ത​മാ​യി​ത്ത​ന്നെ തു​ട​രു​ന്നു​ണ്ട്. ഇ​താ​ണ് സം​ഭ​വം കൂ​ടു​ത​ൽ നി​ഗൂ​ഢ​മാ​ക്കു​ന്ന​ത്.

വെ​ള്ള​ത്തി​ന്‍റെ വീ​ഡി​യോ​ക​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ കാ​ട്ടു​തീ പോ​ലെ പ​ട​ർ​ന്ന​തോ​ടെ ട്രോ​ളു​ക​ളും ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​തി​നോ​ട​കം ത​ന്നെ അ​വി​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പ​ണി​യാ​ത്ത​തി​നെ​പ്പ​റ്റി​യും, ചി​ല​പ്പോ​ൾ വ​ല്ല ആ​ത്മാ​ക്ക​ളു​ടെ​യോ ശ​ക്തി​ക​ളു​ടെ​യോ സാ​ന്നി​ധ്യ​മാ​കാം ഇ​തെ​ന്നു​മൊ​ക്കെ ത​മാ​ശ​രൂ​പേ​ണ ആ​ളു​ക​ൾ കു​റി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ ഇ​ത് അ​ത്ഭു​ത​മൊ​ന്നു​മ​ല്ലെ​ന്നും, ഭൂ​ഗ​ർ​ഭ​ത്തി​ലെ പാ​റ​ക​ൾ​ക്കി​ട​യി​ലെ വ്യ​തി​യാ​ന​ങ്ങ​ളും ഉ​യ​ർ​ന്ന ജ​ല​സ​മ്മ​ർ​ദ്ദ​വും മൂ​ലം സം​ഭ​വി​ക്കു​ന്ന സ്വാ​ഭാ​വി​ക ഹൈ​ഡ്രോ​ജി​യോ​ള​ജി​ക്ക​ൽ പ്ര​തി​ഭാ​സ​മാ​ണെ​ന്നും ശാ​സ്ത്രീ​യ ചി​ന്താ​ഗ​തി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

വി​ഷ​യം വ​ൻ വാ​ർ​ത്ത​യാ​യ​തോ​ടെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. മോ​ർ​ബി ജി​ല്ലാ ക​ള​ക്ട​ർ സ്വ​പ്നി​ൽ ഖാ​രെ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ജി​ല്ലാ ജി​യോ​ള​ജി​സ്റ്റു​ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി.

അ​ടി​ത്ത​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വാ​യു പു​റ​ത്തേ​ക്ക് വ​രാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ വെ​ള്ള​ത്തി​ന്‍റെ പ്ര​ത​ല​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന അ​ല​ക​ളാ​കാം ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​യി ഗു​ജ​റാ​ത്ത് ഗ്രൗ​ണ്ട് വാ​ട്ട​ർ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നോ​ട് സ​മ​ഗ്ര​മാ​യ പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പൂ​ർ​ണ​മാ​യ ശാ​സ്ത്രീ​യ റി​പ്പോ​ർ​ട്ട് വ​രു​ന്ന​ത് വ​രെ ഈ ​വി​ചി​ത്ര കി​ണ​ർ ഇ​ന്‍റ​ർ​നെ​റ്റി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി തു​ട​രും.

Latest News

Corehub Up