കൊച്ചി: സംസ്ഥാനത്തെ ലഹരി- മയക്കുമരുന്ന് മാഫിയയ്ക്കു തടയിടാനായി സര്‍ക്കാര്‍ ആരംഭിച്ച ‘ഓപ്പറേഷന് തൂഫാന്: ദി നാര്‍കോ ഹണ്ടി’ല്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് കോഴിക്കോട് ജില്ലയില്‍. ഇവിടെ കഴിഞ്ഞ ഒരു മാസത്തിനിടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 833 പേരാണ് അറസ്റ്റിലായത്.
പദ്ധതി ആരംഭിച്ച ജൂണ്‍ രണ്ടുമുതല്‍ ഈമാസം രണ്ടുവരെ സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിൽനിന്നുള്ള കണക്കാണിത്.
കോഴിക്കോട് സിറ്റിയിൽ 576 പേരെയും കോഴിക്കോട് റൂറലിൽ 257 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റില്‍ രണ്ടാം സ്ഥാനം എറണാകുളം പോലീസ് ജില്ലയ്ക്കാണ്. 773 പേരാണ് അറസ്റ്റിലായത്. കൊച്ചി സിറ്റിയിൽനിന്ന് 543 പേരും എറണാകുളം റൂറലിൽനിന്ന് 230 പേരും അറസ്റ്റിലായി.
മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മലപ്പുറത്തുനിന്ന് ലഹരി കേസിൽ 586 പേരാണ് അറസ്റ്റിലായത്.
ജില്ല തിരിച്ചുള്ള കണക്ക്: (ജില്ല, മയക്കുമരുന്നു കേസുകള്‍, കോട്പ കേസുകൾ, അറസ്റ്റിലായവർ എന്ന ക്രമത്തിൽ)
1. തിരുവനന്തപുരം സിറ്റി: 215- 191- 214
2. തിരുവനന്തപുരം റൂറല്‍: 249- 336- 269
3. കൊല്ലം സിറ്റി: 333- 190- 341
4. കൊല്ലം റൂറല്‍: 170- 295- 175
5. പത്തനംതിട്ട: 170- 222- 182
6. ആലപ്പുഴ: 320- 174- 374
7. കോട്ടയം: 377- 407- 284
8. ഇടുക്കി: 270- 151- 285
9. എറണാകുളം റൂറൽ: 202- 98- 230
10. കൊച്ചി സിറ്റി: 510- 118- 543
11. തൃശൂർ സിറ്റി: 176- 102- 227
12. തൃശൂർ റൂറൽ: 263- 35- 281
13. പാലക്കാട്: 448- 112- 469
14. മലപ്പുറം: 514- 80- 586
15. കോഴിക്കോട് സിറ്റി: 565- 71- 576
16. കോഴിക്കോട് റൂറൽ: 247- 72- 257
17. വയനാട്: 139- 42- 149
18. കണ്ണൂർ സിറ്റി: 110- 14- 130
19. കണ്ണൂർ റൂറൽ: 86- 40- 87
20. കാസർഗോഡ്: 136- 82