പെരുമ്പാവൂര്‍: എംജി യൂണിവേഴ്സിറ്റി പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം ഓവറോള്‍ കിരീടം എസ്എസ്വി (ഐരാപുരം ശ്രീശങ്കര വിദ്യാപീഠം)കോളജിന്. ചങ്ങനാശേരി എസ്ബി കോളജ്, തൊടുപുഴ ന്യൂമാന്‍ കോളജ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വനിതകളുടെ വിഭാഗത്തില്‍ അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജ് ഓവറോള്‍ നേടി. തൃക്കാക്കര ഭാരത് മാതാ കോളജ്, കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാർ. കാലടി സംസ്കൃത സര്‍വകലാശാല കായികവിഭാഗം മേധാവി ഡോ. എം.ആര്. ദിനു സമ്മാനദാനം നിര്‍വഹിച്ചു.
ചാമ്പ്യന്‍ഷിപ്പില്‍ എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 50 ല്‍പ്പരം കോളജുകളില്‍നിന്നായി ഇരുനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.