ജോർജിയ: അമ്മയെ വെടിവച്ചു കൊന്ന കേസിൽ കൗമാരക്കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പതിനാറു വയസുകാരിയായ ലിലിയാന വാഗ്നറിനാണ് കോടതി ശിക്ഷ വിധിച്ചത്. ടിഫ്റ്റൺ ജുഡീഷ്യൽ സർക്ക്യൂട്ട് ജില്ലാ അറ്റോർണിയുടേതാണ് വിധി.
കോടതിയിൽ മാതാവ് റേച്ചൽ സൂസാൻ വാഗ്നറെ താന്‍ കൊലപ്പെടുത്തിയെന്ന് ലിലിയാന സമ്മതിച്ചു. കോടതി ഉത്തരവ്പ്രകാരം 30 വർഷത്തെ തടവുശിക്ഷ അനുഭവിച്ചതിനു ശേഷമേ ലിലിയാനയ്ക്ക് പരോൾ അനുവദിക്കൂ.
2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാസങ്ങളായി താൻ പ്ലാൻ ചെയ്തിരുന്ന സ്കൂൾ വെടിവയ്പ് നടത്താൻ സാധിക്കാത്തതിനെത്തുടർന്നാണ് ഉറങ്ങിക്കിടക്കുകയായിരുന്ന 51കാരിയായ അമ്മ റേച്ചൽ സുസെയ്ൻ വാഗ്നറെ ലിലിയാന വെടിവച്ചു കൊന്നത്. അന്ന് 14 വയസ്സായിരുന്നു ലിലിയാനയുടെ പ്രായം.
കാർ അപകടത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിലും മറ്റ് ഓൺലൈൻ ആപ്പുകളിലും മാസ് ഷൂട്ടിംഗിനെക്കുറിച്ചും സ്കൂൾ വെടിവയ്പ്പുകളെക്കുറിച്ചും വ്യാപകമായി ചർച്ച ചെയ്തിരുന്ന ലിലിയാനയ്ക്ക് ഓൺലൈൻ കൂട്ടായ്മകളിൽ നിന്ന് വലിയ തോതിൽ പ്രോത്സാഹനം ലഭിച്ചിരുന്നതായി പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു.