Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Motor Vehicle I

Alappuzha

കൈ​ക്കൂ​ലി വാങ്ങിയ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റും ഏ‍​ജ​ന്‍റും റി​മാ​ന്‍​ഡി​ൽ

ചേ​ര്‍​ത്ത​ല: ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പാ​സാ​ക്കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ പി​ടി​യി​ലാ​യ ചേ​ര്‍​ത്ത​ല ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സി​ലെ മോ​ട്ടോ​ര്‍​വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​റെ​യും ഇ​ട​നി​ല​ക്കാ​ര​നെ​യും കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ചേ​ര്‍​ത്ത​ല ജോ​യി​ന്‍റ് ആ​ര്‍ടിഒ ഓ​ഫീ​സി​ലെ മോ​ട്ടോ​ര്‍​വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ കെ.​ജി. ബി​ജു​വി​നെ​യും ഇ​യാ​ളു​ടെ ഏ​ജന്‍റ് ജോ​സി​നെ​യു​മാ​ണ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്കു റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

വെള്ളിയാ​ഴ്ച വൈ​കി​ട്ടാ​ണ് ത​ണ്ണീ​ര്‍​മു​ക്കം സ്വ​ദേ​ശി​നി​യാ​യ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ പ​രാ​തി​യി​ല്‍ കോ​ട്ട​യം വി​ജി​ല​ന്‍​സ് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ല്‍ ബി​ജു കു​ട​ങ്ങി​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന ലൈ​സ​ന്‍​സി​ന് 300, ഫോ​ര്‍​വീ​ല​ര്‍ 400 എ​ന്നീ​ക്ര​മ​ത്തി​ലാ​ണ് ബി​ജു കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യി​രു​ന്ന​ത്. കൈ​ക്കൂ​ലി ന​ല്‍​കാ​ത്ത​വ​രെ ഇ​യാ​ള്‍ മ​നഃ​പൂര്‍​വം തോ​ല്‍​പ്പി​ക്കു​മാ​യി​രു​ന്നു. ഇ​തേത്തുട​ര്‍​ന്ന് ഇ​യാ​ള്‍​ക്ക് എ​ല്ലാ​വ​രും കൈ​ക്കൂ​ലി ന​ല്‍​കി​യി​രു​ന്ന​താ​യും പ​റ​യു​ന്നു.

വി​ജി​ല​ന്‍​സ് സാ​ന്നി​ധ്യ​ത്തി​ല്‍ പ​രാ​തി​ക്കാ​ര​നി​ല്‍നി​ന്നു ഏ​ജ​ന്‍റ് ജോ​സ് കൈ​പ്പ​റ്റി​യ തു​ക ബി​ജു​വി​നു ചേ​ര്‍​ത്ത​ല​യി​ലെ വീ​ട്ടി​ലെ​ത്തി കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി​യ​ത്. വ​കു​പ്പു​ത​ല​ത്തി​ലും പു​റ​ത്തും നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളും പ​രാ​തി​ക​ളും നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കൈ​ക്കൂ​ലി കേ​സി​നു പു​റ​മെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ങ്ങ​ളും ന​ട​ക്കു​മെ​ന്നാ​ണ് മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​ല്‍നി​ന്നു​ള്ള വി​വ​രം.
30 പ​രാ​തി​ക​ളാ​ണ് ബി​ജു​വി​നെ​തി​രേ നി​ല​വി​ലു​ള്ള​ത്.

ആ​റുവ​ര്‍​ഷ​മാ​യി ഇ​യാ​ള്‍ വി​ജി​ല​ന്‍​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് വി​ജി​ല​ന്‍​സും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ര്‍​വീ​സി​ന്‍റെ വ​ലി​യ​ഭാ​ഗ​വും ചേ​ര്‍​ത്ത​ല​യി​ല്‍ ത​ന്നെ​യാ​യി​രു​ന്നു. ഇ​തി​നാ​യി വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ഴി​വി​ട്ട സ​ഹാ​യ​വും ഇ​യാ​ള്‍​ക്കു ല​ഭി​ച്ചി​രു​ന്ന​താ​യാ​ണ് സൂ​ച​ന. ഏ​റ്റ​വും ഒ​ടു​വി​ല്‍ ത​ന്‍റെ മേ​ലു​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ആ​ര്‍​ടി​ഒയ്ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​യാ​ള്‍ ചേ​ര്‍​ത്ത​ല​യി​ലെ​ത്തി​യത്. അ​ന്വേ​ഷ​ണ​ത്തെത്തുട​ര്‍​ന്നും ചേ​ര്‍​ത്ത​ല​യി​ല്‍ ത​ന്നെ എം​വി​ഐ​യാ​യി തു​ട​രു​ക​യാ​യി​രു​ന്നു.

ഇ​തി​നു മു​മ്പ് ചേ​ര്‍​ത്ത​ല​യി​ല്‍നി​ന്നു വ​കു​പ്പു​ത​ല​ത്തി​ല്‍ നി​ര​വ​ധി പ​രാ​തി​ക​ളെത്തുട​ര്‍​ന്നാ​ണ് സ്ഥ​ലം മാ​റി​പ്പോ​യി​രു​ന്ന​ത്. അ​തി​നി​ട​യി​ലും പോ​ലീ​സ് കേ​സ​ട​ക്കം ഉ​ണ്ടാ​യി​രു​ന്നു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സി​ല​ട​ക്കം നി​ല​വി​ല്‍ പ​രാ​തി​ക​ളു​ണ്ട്. തി​രു​വ​ല്ല പൊ​ടി​യാ​ടി​യ​ല​ട​ക്കം നി​ര്‍​മി​ക്കു​ന്ന ആ​ഡം​ബ​ര വീ​ട് വി​ജി​ല​ന്‍​സ് നി​രീ​ക്ഷ​ണ​ത്തി​ലാണ്. ബ​ന്ധു​ക്ക​ളു​ടെ പേ​രി​ല്‍ തു​ട​ങ്ങി​യ പു​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളും പ​രി​ധി​യി​ല്‍ വ​രും. ഇ​യാ​ളെ തു​ട​ര്‍​ച്ച​യാ​യി സ​ഹാ​യി​ക്കു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ഇ​തി​നൊ​പ്പം ത​ന്നെ കെ.​ജി. ബി​ജു​വി​നെ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ പ​ക​യു​ടെ പേ​രി​ല്‍ കു​രു​ക്കി​യ​താ​ണെ​ന്ന വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി ഒ​രു വി​ഭാ​ഗം ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​ക​ള്‍ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​വ​ര്‍ വ​കു​പ്പു​മ​ന്ത്രി​ക്ക​ട​ക്കം ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​തി​ക​ള്‍ ന​ല്‍​കി​യ​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത് ഇ​യാ​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up