Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MotorcycleRecord

Kouthukam

വെ​ള്ള​ത്തി​ലൂ​ടെ 40 കി​ലോ​മീ​റ്റ​റി​ല​ധി​കം ബൈ​ക്കോ​ടി​ച്ച് അ​ത്യ​പൂ​ർ​വ ഗി​ന്ന​സ് റി​ക്കാ​ർ​ഡു​മാ​യി ചൈ​നീ​സ് വ്യ​വ​സാ​യി

പ്ര​ത്യേ​കം മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ ബൈ​ക്കി​ൽ തു​റ​ന്ന ജ​ലാ​ശ​യ​ത്തി​ലൂ​ടെ 40.74 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ച്ച് ചൈ​നീ​സ് ബൈ​ക്ക് നി​ർ​മ്മാ​ണ​ക്ക​മ്പ​നി​യാ​യ ZXMOTO-യു​ടെ സ്ഥാ​പ​ക​ൻ ഴാ​ങ് ഷൂ ​ഗി​ന്ന​സ് ലോക റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി.

ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലു​ള്ള ത​ന്‍റെ ജ​ന്മ​നാ​ടാ​യ മ​യാ​ങ് മി​യാ​വോ സ്വ​യം​ഭ​ര​ണ കൗ​ണ്ടി​യി​ലെ ജി​ൻ​ജി​യാ​ങ് ന​ദി​യി​ലാ​ണ് സാ​ഹ​സി​ക​മാ​യ ഈ ​ദൗ​ത്യം അ​ര​ങ്ങേ​റി​യ​ത്. ഇ​തോ​ടെ 31.8 കി​ലോ​മീ​റ്റ​റി​ന്‍റെ മു​ൻ റി​ക്കാ​ർ​ഡ് പ​ഴ​ങ്ക​ഥ​യാ​യി.

ക​മ്പ​നി​യു​ടെ 'MX450' എ​ന്ന ബൈ​ക്കി​ൽ വ​ൻ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് ഴാ​ങ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. വെ​ള്ള​ത്തി​ൽ പൊ​ങ്ങി​നി​ൽ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സ്കീ​ക​ൾ, വ​ലി​യ ഇ​ന്ധ​ന​ടാ​ങ്ക്, മി​ക​ച്ച വാ​ട്ട​ർ​പ്രൂ​ഫിം​ഗ് എ​ന്നി​വ ബൈ​ക്കി​ൽ അ​ധി​ക​മാ​യി ഘ​ടി​പ്പി​ച്ചി​രു​ന്നു.

ക​ര​യി​ലൂ​ടെ വേ​ഗ​ത കൈ​വ​രി​ച്ച് വെ​ള്ള​ത്തി​ലേ​ക്കി​റ​ങ്ങു​ന്ന വാ​ഹ​നം, മു​ന്നി​ലെ സ്കീ ​ഉ​പ​യോ​ഗി​ച്ച് ദി​ശ മാ​റ്റു​ക​യും പി​ൻ​ട​യ​റി​ന്‍റെ ശ​ക്തി​യാ​ൽ വെ​ള്ളം പി​ന്നി​ലേ​ക്ക് ത​ള്ളി മു​ന്നോ​ട്ട് കു​തി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

സാ​ധാ​ര​ണ വാ​ട്ട​ർ​ക്രാ​ഫ്റ്റു​ക​ളി​ലെ എ​ഞ്ചി​ൻ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഇ​തി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. നേ​ർ​രേ​ഖ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​ന് പ​ക​രം വ​ലി​യ ഫ്യു​വ​ൽ ടാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ദി​ക്ക് കു​റു​കെ തു​ട​ർ​ച്ച​യാ​യി അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും റൗ​ണ്ടു​ക​ൾ അ​ടി​ച്ചാ​ണ് അ​ദ്ദേ​ഹം റി​ക്കാ​ർ​ഡ് ദൂ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

പെ​ട്ടെ​ന്നു​ണ്ടാ​യ ഒ​രു ചി​ന്ത​യി​ൽ നി​ന്ന​ല്ല ഈ ​വി​ജ​യം പി​റ​ന്ന​ത്. 2009-ൽ ​ആ​ദ്യ​മാ​യി വെ​ള്ള​ത്തി​ലൂ​ടെ ബൈ​ക്കോ​ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നാ​ല് ത​വ​ണ വെ​ള്ള​ത്തി​ൽ വീ​ഴു​ക​യും വെ​റും 20 മീ​റ്റ​ർ മാ​ത്രം സ​ഞ്ച​രി​ക്കാ​നേ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ക​ഠി​നാ​ധ്വാ​ന​വും പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​ണ് 40 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം ന​ദി​യി​ലൂ​ടെ വ​ണ്ടി​യെ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രാ​പ്ത​നാ​ക്കി​യ​ത്.

ദൈ​നം​ദി​ന യാ​ത്ര​ക​ൾ​ക്കോ സാ​ധാ​ര​ണ വാ​ട്ട​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യോ ഇ​ത് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും, കൃ​ത്യ​മാ​യ എ​ഞ്ചി​നീ​യ​റിം​ഗ് മി​ക​വി​ലൂ​ടെ ഒ​രു സാ​ധാ​ര​ണ ബൈ​ക്കി​ന്‍റെ ശേ​ഷി എ​ത്ര​ത്തോ​ളം ഉ​യ​ർ​ത്താ​മെ​ന്നാ​ണ് ഴാ​ങ് ഷൂ ​ഈ റി​ക്കാ​ർ​ഡി​ലൂ​ടെ തെ​ളി​യി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up