മാലം: മൗണ്ട് മേരി പബ്ലിക് സ്കൂളില്‍ കെജി ക്ലാസുകളിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കായുള്ള പ്രവേശനോത്സവം ദീപിക ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്) - ഫാ. രഞ്ജിത്ത് ആലുങ്കല്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ ഫാ. സാം ഒറ്റക്കല്ലില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ശോഭാ റോയ്, വൈസ് പ്രിന്‍സിപ്പല്‍ നിര്‍മല തോമസ്, അധ്യാപകരായ ടി.ആര്. സിന്ധു, ജ്യോതിലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.