Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mount Maunganui

ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ് അ​ഞ്ചാം ഏ​ക​ദി​നം രാ​വി​ലെ 7.30ന്

മൗ​ണ്ട് മൗ​ന​ഗ​നൂ​യി: നൂ​റ്റാ​ണ്ടു​ക​ള്‍​ക്കു മു​മ്പ് റ​യോ​ലൈ​റ്റ് ലാ​വ​യാ​ല്‍ നി​ര്‍​മി​ത​മാ​യ ന്യൂ​സി​ല​ന്‍​ഡി​ലെ തീ​ര​ദേ​ശ​മാ​യ മൗ​ണ്ട് മൗ​ന്‍​ഗ​നൂ​യിയി​ലെ ബേ ​ഓ​വ​ലി​ല്‍ ഇ​ന്നു ഡി’ ​ഡേ... ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ് അ​ഞ്ചു മ​ത്സ​ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം ഇ​ന്നു ബേ ​ഓ​വ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.

പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ ജ​യം സ്വ​ന്ത​മാ​ക്കി. മൂ​ന്നാം മ​ത്സ​രം മ​ഴ​യി​ല്‍ ഉ​പേ​ക്ഷി​ച്ചു. നാ​ലാം പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യെ നാ​ണം​കെ​ട്ട തോ​ല്‍​വി​യി​ലേ​ക്ക് ന്യൂ​സി​ല​ന്‍​ഡ് ത​ള്ളി​വി​ട്ടു. 244 റ​ണ്‍​സി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തോ​ല്‍​വി. രോ​ഹി​ത് ശ​ര്‍​മ, വി​രാ​ട് കോ​ഹ്‌​ലി, ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍ എ​ന്നി​വ​ര്‍ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ​തും ഇ​ന്ത്യ​യു​ടെ നാ​ണ​ക്കേ​ട് ഇ​ര​ട്ടി​യാ​ക്കി.

സ​മ്മ​ര്‍​ദം ഇ​ന്ത്യ​ക്ക്

ആ​ദ്യ ര​ണ്ട് ഏ​ക​ദി​ന​വും ജ​യി​ച്ച ഇ​ന്ത്യ, നാ​ലാം മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ​ത് ചി​ല പ​രി​ഷ്‌​കാ​ര​ങ്ങ​ളോ​ടെ ആ​യി​രു​ന്നു. സ്ഥി​രം ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​നും വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ കെ.​എ​ല്‍. രാ​ഹു​ലി​നും ടീം ​മാ​നേ​ജ്‌​മെ​ന്‍റ് വി​ശ്ര​മം അ​നു​വ​ദി​ച്ചു. ഗി​ല്ലി​ന്‍റെ പ​ക​ര​ക്കാ​ര​ന്‍ ഓ​പ്പ​ണ​റാ​യ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​നു 13 പ​ന്തി​ല്‍ അ​ഞ്ചു റ​ണ്‍​സ് മാ​ത്രം നേ​ടാ​നേ സാ​ധി​ച്ചു​ള്ളൂ. രാ​ഹു​ലി​ന്‍റെ പ​ക​ര​ക്കാ​ര​നാ​യ വി​ക്ക​റ്റ് കീ​പ്പ​ര്‍ ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഇ​ഷാ​ന്‍ കി​ഷ​ന്‍ (53 പ​ന്തി​ല്‍ 27) ആ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്‌​സി​ലെ ടോ​പ് സ്‌​കോ​റ​ര്‍. ഇ​ഷാ​നു പി​ന്നാ​ലെ അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍ (21), ന​മാ​ന്‍ ധി​ര്‍ (21) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്‌​സി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന​ത്. 26.4 ഓ​വ​റി​ല്‍ ഇ​ന്ത്യ 89 റ​ണ്‍​സി​നു പു​റ​ത്താ​യി.

ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ബാ​റ്റിം​ഗി​നു​ശേ​ഷം പി​ച്ചി​ന്‍റെ സ്വ​ഭാ​വം പാ​ടേ​മാ​റി എ​ന്നാ​യി​രു​ന്നു മ​ത്സ​ര​ശേ​ഷം ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്. സ്വ​യം വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്താ​ന്‍ ആ​രും ശ്ര​മി​ച്ച​ത​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഏ​ക​ദി​ന​ത്തി​ല്‍ ക്യാ​പ്റ്റ​നാ​യു​ള്ള അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ല്‍ തോ​ല്‍​വി വ​ഴ​ങ്ങു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് ശ്രേ​യ​സ് അ​യ്യ​ര്‍.

ഇ​ന്ത്യ​യു​ടെ ത​ല​മു​തി​ര്‍​ന്ന താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ര്‍​മ, വി​രാ​ട് കോ​ഹ്‌​ലി എ​ന്നി​വ​ര്‍ ന്യൂ​സി​ല​ന്‍​ഡി​ല്‍ ഇ​നി​യൊ​രു പ​ര​മ്പ​ര ക​ളി​ക്കാ​ന്‍ എ​ത്തി​യേ​ക്കു​മെ​ന്ന​തി​ല്‍ ഉ​റ​പ്പി​ല്ല. ഇന്നു ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ​ക്കു പ​ര​മ്പ​ര നേ​ടാം.

Latest News

Corehub Up