ചേർത്തല: ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയുടെ പ്രവർത്തനം ഈ മാസം 30 ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനം പി. പ്രസാദ് എംഎല്‍എയുടെ ആവശ്യപ്രകാരം ആരോഗ്യമന്ത്രി കെ. മുരളീധരൻ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലെ തീരുമാനങ്ങളുടെ തുടർച്ചയായാണ് മുഴുവൻ വിഭാഗങ്ങളും പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റുന്നത്.
കിഫ്ബി വിഹിതമായ 1.98 കോടി രൂപയും ചേർത്തല നഗരസഭയുടെ വിഹിതമായ 33.75 ലക്ഷം രൂപയും ഉൾപ്പടെ 2,31,95,528 രൂപ ചെലവഴിച്ച് തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പദ്ധതി പൂർത്തിയാക്കി.
കൂടാതെ ഓപ്പറേഷൻ തിയറ്റർ, മോർച്ചറി എന്നിവിടങ്ങളിലേക്കുള്ള അത്യാധുനിക ഉപകരണങ്ങൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി എത്തിക്കാനും കിഫ്ബി അനുമതിയോടെ ഹൈറ്റ്സ് മുഖേന മാലിന്യ സംസ്കരണ പ്ലാന്റ് യാഥാർഥ്യമാക്കാനുമുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഭാഗികമായ പ്രവർത്തനങ്ങൾ ആരംഭിച്ച് ഘട്ടംഘട്ടമായി മാറ്റാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നതെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ സജ്ജമായതോടെ ഈ മാസം 30 മുതൽ പ്രവർത്തനം ആരംഭിക്കാൻ എച്ച്എംസി യോഗം ധാരണയാവുകയായിരുന്നു. ഇതോടെ നാട്ടുകാർക്കും രോഗികൾക്കും മികച്ച ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുകുടക്കീഴിൽ ലഭ്യമാകും.